കൊല്ലം: കൊല്ലം ജില്ലയിലെ ഏരൂർ ഓയില്‍ പാം തോട്ടത്തിനുള്ളില്‍ അഴുകിയ നിലയില്‍ അജ്ഞാത മൃതദേഹം കണ്ടെത്തി.
ബി ഡിവിഷനിലെ രണ്ടാം ഫീല്‍ഡായ നഞ്ചിൻകയത്ത് ഒരു മരത്തില്‍ തൂങ്ങിയ നിലയിലാണ് പുരുഷന്റെ മൃതദേഹം കണ്ടെത്തിയത്.
മീൻ പിടിക്കാനായി സ്ഥലത്തെത്തിയ യുവാക്കളാണ് സംഭവം ആദ്യം കണ്ടത്.
പ്രദേശത്ത് ദുർഗന്ധം വമിച്ചതിനെ തുടർന്ന് നടത്തിയ തിരച്ചിലിലാണ് മൃതദേഹം ശ്രദ്ധയില്‍പ്പെട്ടത്. ഏകദേശം പത്ത് ദിവസത്തോളം പഴക്കമുണ്ടെന്നാണ് പ്രാഥമിക നിഗമനം.
ഉടൻ തന്നെ യുവാക്കള്‍ ഏരൂർ പോലീസില്‍ വിവരം അറിയിച്ചു.
പോലീസും ശാസ്ത്രീയ പരിശോധനാ വിഭാഗവും സ്ഥലത്തെത്തി തെളിവുകള്‍ ശേഖരിച്ചു. മൃതദേഹം പൂർണ്ണമായും ജീർണ്ണിച്ച അവസ്ഥയിലായിരുന്നു.
