കോഴിക്കോട് : കഴിഞ്ഞ രണ്ട് ദിവസമായി നിരന്തര സൈബര്‍ ആക്രമണമാണ് ഉണ്ടാകുന്നത്.മുൻപും ഇതുപോലെ ഉണ്ടായിട്ടുണ്ടെങ്കിലും ഇപ്പോള്‍ എല്ലാ പരിധിയും വിട്ടിരിക്കുകയാണ്. എന്നാല്‍ തളരില്ല, തളര്‍ത്താൻ പറ്റുകയുമില്ല-സൂരജ് ഫേസ്ബുക്ക് പോസ്റ്റില്‍ പറഞ്ഞു.
കഴിഞ്ഞ രണ്ട് ദിവസമായി നിരന്തര സൈബര്‍ ആക്രമണമാണുണ്ടാകുന്നത്. മുമ്ബും ഇതുപോലെ ഉണ്ടായിട്ടുണ്ടെങ്കിലും ഇപ്പോള്‍ വളരെ മോശമായ രീതിയില്‍ എല്ലാ പരിധിയും വിട്ടിരിക്കുകയാണ്. ഇതിനെതിരെ നിയമനടപടി സ്വീകരിക്കും. അതേസമയം, ജനാധിപത്യത്തില്‍ വിശ്വസിക്കുന്നവരുടെ ശക്തമായ പിന്തുണ ലഭിക്കുന്നത് ഏറെ ആശ്വാസകരമാണ്. നീതിക്ക് വേണ്ടി നിലകൊള്ളുന്ന ഓരോരുത്തരോടും ഹൃദയത്തില്‍നിന്ന് നന്ദി പറയുന്നു. തളരില്ല, തളര്‍ത്താൻ പറ്റുകയുമില്ല”-സൂരജ് പറഞ്ഞു.
രാമക്ഷേത്ര പ്രതിഷ്ഠയുമായി ബന്ധപ്പെട്ട് ഗായിക കെ.എസ് ചിത്ര നടത്തിയ വിവാദ പ്രസ്താവനയെ വിമര്‍ശിച്ചതിന് പിന്നാലെയാണ് സൂരജ് സന്തോഷിന് നേരെ സൈബര്‍ ആക്രമണം ആരംഭിച്ചത്. ബി.ജെ.പി നേതാവ് സന്ദീപ് വാര്യരും കഴിഞ്ഞ ദിവസം സൂരജിനെതിരെ അധിക്ഷേപകരമായ ഫേസ്ബുക്ക് പോസ്റ്റിട്ടിരുന്നു.
രാമക്ഷേത്ര പ്രതിഷ്ഠാദിനം നാമം ജപിച്ചും വിളക്ക് കൊളുത്തിയും ആചരിക്കണമെന്ന കെ.എസ് ചിത്രയുടെ ആഹ്വാനത്തെ സൂരജ് വിമര്‍ശിച്ചിരുന്നു. പള്ളി പൊളിച്ചാണ് ക്ഷേത്രം പണിതതെന്ന വസ്തുത മറക്കുന്നുവെന്നും എത്രയെത്ര ചിത്രമാര്‍ തനിസ്വരൂപം കാട്ടാനിരിക്കുന്നു എന്നുമായിരുന്നു സൂരജിന്റെ പ്രസ്താവന. ഇതിന് പിന്നാലെയാണ് സൈബര്‍ ആക്രമണം തുടങ്ങിയത്.
താൻ പി.എഫ്.ഐ ചാരനാണെന്നും ജനം ടി.വിയില്‍ നിന്ന് അഡ്വാൻസ് വാങ്ങി പരിപാടി കാൻസല്‍ ചെയ്തെന്നും വ്യാജ വാര്‍ത്തകള്‍ വരുന്നുണ്ട്. എന്നാല്‍ താൻ ജനം ടി.വിയുടെ പരിപാടിയില്‍ പങ്കെടുത്തിട്ടില്ല. ഇനിയൊട്ട് പങ്കെടുക്കുകയുമില്ല. കെ.എസ് ചിത്ര എന്ന ഗായികയേയോ അവരുടെ സംഗീതത്തേയോ അല്ല താൻ വിമര്‍ശിച്ചതെന്നും സൂരജ് സന്തോഷ് പറഞ്ഞു.
