തിരുവനന്തപുരം: പതിനഞ്ചുകാരൻ ഓടിച്ച ബുള്ളറ്റ് ഇടിച്ച് സി.ആർ.പി.എഫ് ജവാന് ഗുരുതര പരിക്ക്.
ഇദ്ദേഹത്തെ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
പള്ളിപ്പുറം മുഴുത്തിരിയവട്ടത്തിന് സമീപത്തുവച്ചാണ് അപകടം.
ബൈക്കില്‍ യാത്ര ചെയ്യുകയായിരുന്ന സി.ആർ.പി.എഫ് ജവാനെ തെറ്റായ ദിശയില്‍ വന്ന ബുള്ളറ്റ് ഇടിക്കുകയായിരുന്നു.
