ഡല്‍ഹി: രാജ്യത്ത് വാണിജ്യ ആവശ്യങ്ങള്‍ക്കുള്ള പാചകവാതക സിലിണ്ടറുകളുടെ വില വീണ്ടും വർധിപ്പിച്ചു.
19 കിലോ തൂക്കം വരുന്ന വാണിജ്യ എല്‍പിജി സിലിണ്ടറുകള്‍ക്കാണ് ഇന്ന് മുതല്‍ വില വർധനവ് പ്രാബല്യത്തില്‍ വന്നിരിക്കുന്നത്.
ഹോട്ടലുകള്‍, റെസ്റ്റോറന്റുകള്‍, കാറ്ററിങ് സർവീസുകള്‍ തുടങ്ങി വാണിജ്യ ആവശ്യങ്ങള്‍ക്ക് ഗ്യാസ് ഉപയോഗിക്കുന്ന എല്ലാ മേഖലകളെയും ഈ വിലക്കയറ്റം പ്രതികൂലമായി ബാധിക്കും.
പുതിയ നിരക്കുകള്‍ പ്രകാരം പ്രധാന നഗരങ്ങളില്‍ വലിയ വർധനവാണ് ഉണ്ടായിരിക്കുന്നത്. ഡല്‍ഹിയില്‍ 19 കിലോ സിലിണ്ടറിന് 42 രൂപയാണ് വർധിപ്പിച്ചത്. കൊല്‍ക്കത്തയില്‍ 53.50 രൂപയുടെ വർധനവ് രേഖപ്പെടുത്തി.
ഇതോടെ ഇവിടെ ഒരു വാണിജ്യ സിലിണ്ടറിന്റെ പുതുക്കിയ വില 3,255.50 രൂപയായി മാറി. രാജ്യത്തെ മറ്റ് പ്രധാന നഗരങ്ങളിലും ഇതിന് ആനുപാതികമായ മാറ്റങ്ങള്‍ വന്നിട്ടുണ്ട്.
തിരുവനന്തപുരത്ത് ഒരു സിലിണ്ടറിന് 3152 രൂപയാണ് വില.
