വാണിജ്യാവശ്യത്തിനുള്ള എല്‍പിജി സിലിണ്ടര്‍ വില വീണ്ടും കൂട്ടി; 19 കിലോ സിലിണ്ടറിന് 61 രൂപ 50 പൈസ വർധിപ്പിച്ചു; ഗാര്‍ഹിക സിലിണ്ടറിന്റെ വിലയില്‍ മാറ്റമില്ല

ഡൽഹി: വാണിജ്യാവശ്യത്തിനുള്ള എല്‍പിജി സിലിണ്ടർ വില വീണ്ടും കൂട്ടി.

19 കിലോ സിലിണ്ടറിന് 61 രൂപ 50 പൈസയാണ് വർധിപ്പിച്ചിരിക്കുന്നത്.
ചെന്നൈയില്‍ 1964.50 രൂപയായി ഉയർന്നിട്ടുണ്ട്.

157.5 രൂപയാണ് 4 മാസത്തിനിടെ കൂടിയത്. ഗാർഹിക സിലിണ്ടറിന്റെ വിലയില്‍ മാറ്റമില്ല. കൊച്ചിയിലെ വില 1810 രൂപ 50 പൈസയാണ്. നേരത്തെ 1749 രൂപയായിരുന്നു.