കൊച്ചി: എറണാകുളം ചക്കരപ്പറമ്പില്‍ കോളേജ് വിദ്യാര്‍ത്ഥികള്‍ സഞ്ചരിച്ച ബസ് നിയന്ത്രണം വിട്ട് മറിഞ്ഞ് അപകടം.
ദേശീയ പാതയിലുണ്ടായ അപകടത്തില്‍ 3 പേര്‍ക്ക് പരിക്കേറ്റു.
തമിഴ്‌നാട്ടില്‍ നിന്നുള്ള കോളേജ് വിദ്യാര്‍ത്ഥികളാണ് ബസിലുണ്ടായിരുന്നത്.
കോയമ്പത്തൂരില്‍ നിന്ന് വര്‍ക്കലയിലേക്ക് പോയ ബസാണ് മറിഞ്ഞത്. പുലര്‍ച്ചെ 3 മണിയോടെയാണ് അപകടമുണ്ടായത്.
30 വിദ്യാര്‍ത്ഥികളാണ് ബസിലുണ്ടായിരുന്നത്. ആരുടെയും പരിക്ക് ഗുരുതരമല്ല. അപകടത്തെ തുടര്‍ന്ന് ദേശീയപാതയില്‍ ഒരു മണിക്കൂറോളം ഗതാഗത തടസമുണ്ടായി. നാലര മണിയോടെ പൊലീസെത്തി ബസ് ഉയര്‍ത്തി മാറ്റി
