ആരാണ് ആ 20 കോടിയുടെ ഭാഗ്യശാലി? 21 കോടിപതികളില്‍ നിങ്ങളുമുണ്ടാകുമോ? ക്രിസ്തുമസ് – ന്യൂഇയര്‍ ബമ്പര്‍ ഭാഗ്യക്കുറിയുടെ നറുക്കെടുപ്പ് നാളെ

തിരുവനന്തപുരം: സംസ്ഥാന സർക്കാരിന്റെ ക്രിസ്തുമസ് – ന്യൂഇയർ ബമ്പർ ഭാഗ്യക്കുറിയുടെ നറുക്കെടുപ്പ് നാളെ നടക്കും.

21 കോടിപതികളെയാണ് സംസ്ഥാന ലോട്ടറി വകുപ്പ് നാളെ സൃഷ്ടിക്കുക. നാളെ ഉച്ചകഴിഞ്ഞ് രണ്ടുമണിക്കാണ് നറുക്കെടുപ്പ്.

20 കോടി രൂപയാണ് ഒന്നാം സമ്മാനം. ഇതിന് പുറമേ 20 പേർ കൂടി കോടീശ്വരൻമാരാകും. രണ്ടാം സമ്മാനമായി ഓരോ കോടി രൂപ വീതമാണ് 20 പേർക്ക് ലഭിക്കുക.

2025ലെ ആദ്യ ബമ്പർ ടിക്കറ്റാണ് ക്രിസ്മസ് ന്യൂഇയർ ബമ്പർ. 20 കോടി രൂപയാണ് ഒന്നാം സമ്മാനം. ഒരു കോടി രൂപ വീതം 20 പേർക്ക് നല്‍കുന്ന രണ്ടാം സമ്മാനം ക്രിസ്മസ് ബമ്പറിൻ്റെ സവിശേഷതയാണ്.

മൂന്നാം സമ്മാനം 10 ലക്ഷം രൂപ വീതം ഓരോ പരമ്ബരകളിലും മൂന്നു വീതം എന്ന ക്രമത്തില്‍ 30 പേർക്ക്, നാലാം സമ്മാനം ഓരോ പരമ്ബരകളിലും രണ്ട് എന്ന ക്രമത്തില്‍ മൂന്ന് ലക്ഷം രൂപ വീതം 20 പേർക്ക്, അഞ്ചാം സമ്മാനം ഓരോ പരമ്പരകളിലും രണ്ടു വീതം എന്ന രീതിയില്‍ 20 പേർക്ക് രണ്ടു ലക്ഷം വീതം എന്നിങ്ങനെയാണ്. കൂടാതെ, 5,000, 2,000, 1,000, 500, 400 എന്നിങ്ങനെയും മറ്റ് സമ്മാനങ്ങള്‍.