കോട്ടയം: ധാരാളം ജലാംശമുള്ള പച്ചക്കറിയാണ് ബ്രൊക്കോളി. അതിനാല്‍ ചൂട് സമയത്ത് ഇവ കഴിക്കുന്നത് നിർജ്ജലീകരണം ഒഴിവാക്കും.
പതിവായി ബ്രൊക്കോളി കഴിക്കുന്നത് കാഴ്ച ശക്തി കൂട്ടുകയും കണ്ണുമായി ബന്ധപ്പെട്ട പ്രശ്നങ്ങളെ ഒരു പരിധി വരെ തടയുകയും ചെയ്യുന്നു.
ബ്രൊക്കോളിയിലെ വിറ്റമിൻ സിയും ബീറ്റ കരോട്ടിനും അള്‍ട്രാവയലറ്റ് രശ്മികളില്‍ നിന്ന് ശരീരത്തെ സംരക്ഷിക്കുന്നു.
ബ്രൊക്കോളി ഡയറ്റില്‍ ഉള്‍പ്പെടുത്തുന്നത്, ശരീരത്തിലെ കൊളസ്‌ട്രോള്‍ ലെവല്‍ കുറച്ച് ഹൃദയത്തെയും രക്തധമനികളെയും സംരക്ഷിക്കാൻ സഹായിക്കും.
കാത്സ്യം, വിറ്റാമിന്‍ കെ എന്നിവയാല്‍ സമ്പന്നമായ ബ്രൊക്കോളി എല്ലുകളുടെ ആരോഗ്യം സംരക്ഷിക്കുന്നു.
