പനച്ചിക്കാട്: വ്യാജ രേഖകൾ ചമച്ച് പുന്നത്തുറ ബാങ്കിൽ നിന്നും ലക്ഷങ്ങൾ തട്ടിയെടുത്ത വിജയപുരം പഞ്ചായത്ത് അഞ്ചാം വാർഡ് മെമ്പർ അജിതയെ അറസ്റ്റ് ചെയ്യണമെന്ന് ആവശ്യപ്പെട്ട് വിജയപുരം പഞ്ചായത്ത് പടിക്കൽ ബിജെപി പനച്ചിക്കാട് മണ്ഡലം കമ്മറ്റിയുടെ നേതൃത്വത്തിൽ ധർണ്ണാ സമരം നടത്തി.
ബിജെപി മദ്ധ്യമേഖല ഉപാധ്യക്ഷൻ റ്റി എൻ ഹരികുമാർ ഉദ്ഘാടനം ചെയ്തു. ഒരേ കാലയളവിൽ പുന്നത്തുറ ബാങ്കിലും മാങ്ങാനം ബാങ്കിലും മെമ്പർഷിപ്പ് നേടി വടവാതൂർ നിവാസിയായ അജിത കൊങ്ങാണ്ടൂർ സ്ഥിരതാമസമാണെന്നുള്ള വ്യാജ രേഖ സൃഷ്ടിച്ച് ലക്ഷങ്ങൾ ലോണെടുത്ത് തട്ടിപ്പ് നടത്തിയത് ക്രിമിനൽ കുറ്റമായതിനാൽ അജിതയെ അറസ്റ്റ് ചെയ്യണമെന്നും പഞ്ചായത്ത് മെമ്പർ സ്ഥാനത്ത് നിന്നും നീക്കം ചെയ്യണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
മണ്ഡലം പ്രസിഡണ്ട് കെ ജി ജകൃഷ്ണൻ അദ്ധ്യക്ഷത വഹിച്ച യോഗത്തിൽ പഞ്ചായത്ത് കമ്മറ്റി പ്രസിഡണ്ട് ഉണ്ണി വടവാതൂർ സ്വാഗതവും പറഞ്ഞു.
ജില്ലാ ജനറൽ സെക്രട്ടറി എസ് രതീഷ് , മദ്ധ്യ മേഖല സെക്രട്ടറി നീറിക്കാട് കൃഷ്ണകുമാർ, ജില്ലാ വൈസ് പ്രസിഡണ്ട് കെ പി ഭുവനേശ്, മണ്ഡലം ജനറൽ സെക്രട്ടറി സുരേഷ് ശാന്തി, മണ്ഡലം ഭാരവാഹികളായ രാജേഷ് ചെറിയ മഠം, സി എം പത്മകുമാർ, പ്രശാന്ത് ആരതി, ജില്ലാ കമ്മറ്റി അംഗം ബനു പുള്ളുവേലിക്കൽ ,എസ് സി മോർച്ചാ മണ്ഡലം പ്രസിഡണ്ട് എൻ കെ കേശവൻ, കർഷക മോർച്ച മണ്ഡലം പ്രസിഡണ്ട് ഹരീഷ് ഇറഞ്ഞാൽ, പഞ്ചായത്ത് മെമ്പർ നന്ദു കൃഷ്ണ കൊല്ലാട് മേഖല പ്രസിഡണ്ട് കെ ജി സുഗതൻ തുടങ്ങിയവർ സംസാരിച്ചു.
