പത്തനംതിട്ട: നടുറോഡില്‍ യുവാവിന്റെ പിറന്നാളാഘോഷം.
ഇരുപതോളം കാറുകളുമായി അൻപതില്‍ അധികം യുവാക്കള്‍ റോഡില്‍ പിറന്നാളാഘോഷത്തിനെത്തിയതോടെ ഗതാഗതം സ്തംഭിച്ചു.
പത്തനംതിട്ട വെട്ടിപ്രം സ്വദേശി ഷിയാസിന്റെ പിറന്നാളാണ് സെന്റ് പീറ്റേഴ്സ് ജംഗ്ഷനില്‍ ആഘോഷിച്ചത്.
നടുറോഡിലെ ആഘോഷം ഒരുമണിക്കൂറോളം നീണ്ടു. കമ്മട്ടിപ്പാടം എന്ന ഇടത് പ്രവർത്തകരുടെ ക്ലബ്ബാണ് ആഘോഷം സംഘടിപ്പിച്ചത്.
എന്നാല്‍ സംഭവത്തെ കുറിച്ച് അറിയില്ലെന്ന് ഡിവൈഎഫ്‌ഐ ജില്ലാ നേതൃത്വം വിശദീകരിച്ചു. സിനിമാ ഡയലോഗുകളും മ്യൂസിക്കുമായി പിറന്നാളാഘോഷത്തിന്റെ വീഡിയോയും സമൂഹമാധ്യമങ്ങളില്‍ പങ്കുവെച്ചിരുന്നു.
പത്തനംതിട്ട ജില്ലയില്‍ മൂന്നാം തവണയാണ് പൊതുനിരത്തില്‍ പിറന്നാള്‍ ആഘോഷം നടക്കുന്നത്.
