അയോദ്ധ്യ പ്രാണപ്രതിഷ്ഠ; കേന്ദ്ര സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് അവധി

ഡല്‍ഹി: അയോദ്ധ്യയിലെ പ്രാണപ്രതിഷ്ഠാ ചടങ്ങിനോടനുബന്ധിച്ച്‌ കേന്ദ്രസർക്കാർ ജീവനക്കാർക്ക് അവധി പ്രഖ്യാപിച്ചു.

ജനുവരി ഇരുപത്തിരണ്ടിന് ഉച്ചവരെയായിരിക്കും അവധിയെന്ന് കേന്ദ്രമന്ത്രി ജിതേന്ദ്ര സിംഗ് അറിയിച്ചു. പരിപാടിയുടെ തത്സമയ സംപ്രേഷണം കാണാനാണ് അവധി നല്‍കിയത്.

കേന്ദ്രസർക്കാരിനെ കൂടാതെ ചില സംസ്ഥാന സർക്കാരുകളും ജീവനക്കാർക്ക് അവധി നല്‍കിയിട്ടുണ്ട്. ജനുവരി ഇരുപത്തിരണ്ടിന് ഉത്തർപ്രദേശിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും അവധി പ്രഖ്യാപിച്ചിട്ടുണ്ട്.

മദ്ധ്യപ്രദേശില്‍ എല്ലാ സർക്കാർ ഓഫീസുകള്‍ക്കും സ്‌കൂളുകള്‍ക്കും മുഖ്യമന്ത്രി മോഹൻ യാദവ് പൊതു അവധി പ്രഖ്യാപിച്ചു. സംസ്ഥാനത്തെ മദ്യ-മാംസശാലകള്‍ അടച്ചുപൂട്ടാനും മുഖ്യമന്ത്രി നിർദേശം നല്‍കിയിട്ടുണ്ട്. ഛത്തീസ്ഗഡിലും അന്ന് പൊതു അവധിയാണ്.