കോഴിക്കോട്: കൊയിലാണ്ടി താലൂക്ക് ആശുപത്രിയില്‍ നിർത്തിയിട്ട ഓട്ടോറിക്ഷ അബദ്ധത്തില്‍ മുന്നോട്ട് നീങ്ങി യുവതിക്ക് പരിക്കേറ്റു.
നിയന്ത്രണം വിട്ട ഓട്ടോറിക്ഷ യുവതിയുടെ ദേഹത്ത് കൂടെ പാഞ്ഞുകയറുകയായിരുന്നു. ആനവാതില്‍ സ്വദേശി സബിനയ്ക്കാണ് പരിക്കേറ്റത്.
യുവതിയുടെ കൈയില്‍ ഉണ്ടായിരുന്ന കുട്ടി അത്ഭുതകരമായി രക്ഷപ്പെട്ടു. മുന്നോട്ട് നീങ്ങിയ ഓട്ടോറിക്ഷ സുരക്ഷാ ജീവനക്കാരും നാട്ടുകാരും ചേർന്ന് തടഞ്ഞു നിർത്തുകയായിരുന്നു.
