അട്ടപ്പാടിയില്‍ വീണ്ടും നവജാത ശിശു മരണം; ആറാമത്തെ കുഞ്ഞിനെയും നഷ്ടപ്പെട്ട വേദനയില്‍ സ്വര്‍ണപ്പിരിവ് ഊരിലെ സുമിത്ര

പാലക്കാട്: അട്ടപ്പാടിയില്‍ വീണ്ടും ശിശുമരണം. അട്ടപ്പാടി ഷോളയൂർ സ്വർണപ്പിരിവില്‍ സുമിത്രയുടെ കുഞ്ഞാണ് മരിച്ചത്.

ആറ് മാസം ഗർഭിണിയായ സുമിത്ര ഇന്ന് രാവിലെ വീട്ടില്‍വച്ചാണ് ആണ്‍കുഞ്ഞിന് ജന്മം നല്‍കിയത്. ഉടൻ തന്നെ കുഞ്ഞ് മരിച്ചു.

സുമിത്രയുടെ നില വഷളായതോടെ കോട്ടത്തറ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. നിലവില്‍ ആരോഗ്യനില തൃപ്തികരമാണ്. അട്ടപ്പാടിയില്‍ മുമ്ബും നവജാത ശിശു മരിച്ചസംഭവങ്ങള്‍ റിപ്പോർട്ട് ചെയ്‌തിട്ടുണ്ട്.

മാസങ്ങള്‍ക്ക് മുമ്പ് മേലേചൂട്ടറയിലെ ദീതുവിന്റെ 27 ആഴ്‌ചമാത്രം പ്രായമുള‌ള കുഞ്ഞ് മരിച്ചിരുന്നു. വളർച്ചക്കുറവ് മൂലമായിരുന്നു മരണം. അതിനുമുമ്ബ് ഷോളയൂർ പഞ്ചായത്തിലെ കുറവൻപാടിയില്‍ ഗർഭസ്ഥ ശിശുവും മരിച്ചിരുന്നു. കുറവൻപാടി ഊരിലെ സുനിതയുടെ കുഞ്ഞായിരുന്നു വയറ്റില്‍വച്ചുതന്നെ മരിച്ചത്.