ആൻഡ്രോയിഡില്‍ ഇനി ആപ്പ് ലോഗിന് ഒടിപി വേണ്ട; വെരിഫൈഡ് ഇമെയില്‍ സംവിധാനവുമായി ഗൂഗിള്‍; ഇനിമുതൽ ആപ്പുകളുടെ ഉപയോഗം കൂടുതല്‍ സുഗമമാകും…!

ഡൽഹി: ആൻഡ്രോയിഡ് ഫോണുകളില്‍ ഇനി ആപ്പുകള്‍ സൈൻ ഇൻ ചെയ്യാൻ ഒടിപിയും ഗൂഗിള്‍ ലിങ്കും വേണ്ട, പുതിയ മാറ്റവുമായി ഗൂഗിള്‍.

ഇവയ്ക്ക് പകരം ഫോണില്‍ തന്നെയുള്ള വേരിഫിക്കേഷൻ സംവിധാനം ഇനി ഉപയോഗിക്കാം. ഇത് ആപ്പുകളില്‍ സൈൻ ഇൻ ചെയ്യാനുള്ള നടപടികള്‍ വേഗത്തിലാക്കും.

ഈ മാറ്റം വരുന്നതിലൂടെ ആപ്പുകളുടെ ഉപയോഗം കൂടുതല്‍ സുഗമമാക്കും. ഇതിന് പകരം സൈൻ ആപ്പ് നടപടികള്‍ ലളിതമാക്കുന്ന വെരിഫൈഡ് ഇമെയില്‍ സംവിധാനമാണ് ഗൂഗിള്‍ അവതരിപ്പിക്കുന്നത്.

ക്രെഡൻഷ്യല്‍ മാനേജർ വഴി പ്രവർത്തിക്കുന്ന സംവിധാനം നിലവില്‍ വരുന്നതോടെ ഫോണില്‍ ആപ്പുകള്‍ ഓപ്പണ്‍ ചെയ്യുമ്പോള്‍ ഓടിപി കോഡുകള്‍ക്കോ ഇമെയില്‍ ലിങ്കുകള്‍ക്കോ വേണ്ടി കാത്തിരിക്കേണ്ടി വരില്ല. ഫോണില്‍ നേരത്തെയുള്ള ക്രെഡൻഷല്‍ സംവിധാനം ഉപയോഗിച്ച്‌ ഇമെയില്‍ തല്‍ക്ഷണം സ്ഥിരീകരിക്കും.

വെരിഫിക്കേഷൻ കോഡുകള്‍ പരിശോദിക്കുന്നതിനായി നിലവില്‍ ഉപയോഗിച്ചുക്കൊണ്ടിരിക്കുന്ന ആപ്പില്‍ നിന്ന് പുറത്തു കടന്ന് ജീമെയിലോ മെസേജുകളോ തുറക്കേണ്ട ആവശ്യം ഇനിയില്ല. പകരം സൈൻ ആപ്പ് സമയത്ത് സ്ക്രീനില്‍ തെളിയുന്ന വിൻഡോയിലൂടെ ആപ്പിന് ആവശ്യമായി വിവരങ്ങള്‍ ഏതൊക്കെയാണെന്ന് ഉപയോക്താവിന് മനസിലാവും.