അമേരിക്കയിലെ വാഹനാപകടത്തില്‍ ഇന്ത്യൻ വിദ്യാര്‍ത്ഥിനിക്ക് ദാരുണാന്ത്യം; രണ്ടുപേര്‍ക്ക് പരിക്ക്

ന്യുയോർക്ക്: യുഎസിലുണ്ടായ വാഹനാപകടത്തില്‍ ഇന്ത്യൻ വിദ്യാർത്ഥിനിക്ക് ദാരുണാന്ത്യം.

ടെന്നസിയിലെ മെംഫിസില്‍ വെള്ളിയാഴ്‌ച അർദ്ധരാത്രിയോടെയാണ് അപകടം നടന്നത്. ആന്ധ്രാപ്രദേശ് ഗുണ്ടൂർ സ്വദേശിനി നാഗ ശ്രീ വന്ദന പരിമള (26) ആണ് മരിച്ചത്.

അപകടത്തില്‍ ഒപ്പമുണ്ടായിരുന്ന രണ്ടുപേർക്ക് പരിക്കേറ്റു. മെംഫിസ് സർവകലാശാലയില്‍ മാസ്റ്റർ ഒഫ് സയൻസ് ബിരുദ വിദ്യാർത്ഥിനിയായിരുന്നു വന്ദന.

ആന്ധ്രയിലെ ബിസിനസുകാരന്റെ മകളായ വന്ദന 2022ലാണ് ഉപരിപഠനത്തിനായി അമേരിക്കയില്‍ എത്തിയത്. വന്ദന സഞ്ചരിച്ചിരുന്ന കാർ മറ്റൊരു വാഹനവുമായി കൂട്ടിയിടിക്കുകയായിരുന്നു. അപകടം നടന്നയുടൻ തന്നെ വന്ദനയെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.