ഹൈദരാബാദ്: അല്ലു അർജുനെതിരായ കേസ് പിൻവലിക്കാൻ തയ്യാറാണെന്ന് രേവതിയുടെ ഭർത്താവ്.
നടന്നത് ദാരുണമായ സംഭവമാണെന്നും എന്നാല്‍ അല്ലു അർജുന്റെ ഭാഗത്ത് തെറ്റില്ലെന്നും ഭർത്താവ് ഭാസ്‌കർ പറഞ്ഞു.
കേസ് പിൻവലിക്കുന്നതിന് ഒരുക്കമാണെന്നും അദ്ദേഹം വ്യക്തമാക്കി. പുഷ്പ-2ന്റെ പ്രീമിയർ ഷോയ്‌ക്ക് അല്ലു അർജുൻ എത്തിയപ്പോഴുണ്ടായ തിക്കിലും തിരക്കിലും പെട്ട് യുവതി മരിച്ച സംഭവത്തിന് പിന്നാലെ നടൻ അറസ്റ്റിലായ സാഹചര്യത്തിലാണ് രേവതിയുടെ കുടുംബത്തിന്റെ പ്രതികരണം.
” എന്റെ മകനാണ് പുഷ്പ 2 കാണണമെന്ന് ആവശ്യപ്പെട്ടത്. ഇതുപ്രകാരമാണ് ഞങ്ങള്‍ സന്ധ്യ തിയേറ്ററിലെത്തിയത്. അവിടേക്കെത്തിയ അല്ലുവിനെ കാണാനായി ജനങ്ങള്‍ തടിച്ചുകൂടുകയായിരുന്നു. ‘
എന്നാല്‍ ഇക്കാര്യത്തില്‍ നടൻ തെറ്റ് ചെയ്തിട്ടില്ല. അദ്ദേഹത്തിനെതിരായ കേസ് പിൻവലിക്കാൻ തയ്യാറാണ്.”- ഭാസ്‌കർ പറഞ്ഞു.
