കോട്ടയം: രാജ്യത്തെ വിവിധ എയര്‍പോര്‍ട്ടുകളിലായി ജോലി നേടാന്‍ അവസരം. എയര്‍പോര്‍ട്ട് അതോറിറ്റി ഓഫ് ഇന്ത്യ (AAI) ജൂനിയര്‍ എക്‌സിക്യൂട്ടീവ് എയര്‍ ട്രാഫിക് കണ്‍ട്രോള്‍ തസ്തികയിലേക്ക് പുതിയ റിക്രൂട്ട്‌മെന്റ് വിളിച്ചിട്ടുണ്ട്.
ആകെ 309 ഒഴിവുകളാണുള്ളത്. താല്‍പര്യമുള്ളവര്‍ മെയ് 24 വരെ ഔദ്യോഗിക വെബ്‌സൈറ്റ് സന്ദര്‍ശിച്ച് ഓണ്‍ലൈന്‍ അപേക്ഷ നല്‍കാം.
തസ്തിക & ഒഴിവ്
എയര്‍പോര്‍ട്ട് അതോറിറ്റി ഓഫ് ഇന്ത്യയുടെ ജൂനിയര്‍ എക്‌സിക്യൂട്ടീവ് (എയര്‍ ട്രാഫിക് കണ്‍ട്രോള്‍) റിക്രൂട്ട്‌മെന്റ്. ആകെ 309 ഒഴിവുകള്‍.
പ്രായപരിധി
27 വയസ് കവിയാന്‍ പാടില്ല. പ്രായം മെയ് 24, 2025 അടിസ്ഥാനമാക്കി കണക്കാക്കും. സംവരണ വിഭാഗക്കാര്‍ക്ക് നിയമാനുസൃത വയസിളവ് ലഭിക്കും.
യോഗ്യത
ഫിസിക്‌സ്, മാത്തമാറ്റിക്‌സ് എന്നീ വിഷയങ്ങളില്‍ മൂന്ന് വര്‍ഷ ബിഎസ് സി. അല്ലെങ്കില്‍ ഏതെങ്കിലും വിഷയത്തില്‍ മുഴുവന്‍ സമയ എഞ്ചിനീയറിങ് ബിരുദം (ഫിസിക്‌സ്, മാത്തമാറ്റിക്‌സ് എന്നിവ ഏതെങ്കിലും സെമസ്റ്ററില്‍ പഠിച്ചിരിക്കണം).
ഇംഗ്ലീഷ് ഒരു വിഷയമായി പത്താം ക്ലാസിലോ, പന്ത്രണ്ടാം ക്ലാസിലോ പഠിച്ചിരിക്കണം.
തെരഞ്ഞെടുപ്പ്
എഴുത്ത് പരീക്ഷയുടെയും, ഇന്റര്‍വ്യൂവിന്റെയും അടിസ്ഥാനത്തിലാണ് തിരഞ്ഞെടുപ്പ്. 120 ചോദ്യങ്ങളാണ് പരീക്ഷക്ക് ഉണ്ടാവുക. ആകെ മാര്‍ക്ക് 120. തെറ്റുത്തരത്തിന് 2 മാര്‍ക്ക് നെഗറ്റീവ് ഉണ്ടായിരിക്കും. പരീക്ഷയില്‍ വിജയിക്കുന്നവരെ ഡോക്യുമെന്റ് വെരിഫിക്കേഷന് വിളിപ്പിക്കും.
ശമ്പളം
തെരഞ്ഞെടുക്കപ്പെടുന്നവര്‍ക്ക് 40,000 രൂപമുതല്‍ 1,40,000 രൂപവരെ ശമ്പളമായി ലഭിക്കും.
അപേക്ഷ
താല്‍പര്യമുള്ളവര്‍ എയര്‍പോര്‍ട്ട് അതോറിറ്റി ഓഫ് ഇന്ത്യയുടെ ഔദ്യോഗിക വെബ്‌സൈറ്റ് സന്ദര്‍ശിച്ച് ഓണ്‍ലൈനായി അപേക്ഷ നല്‍കുക. അവസാന തീയതി മെയ് 24 ആണ്.
