ഐശ്വര്യക്കും എനിക്കും ഇരട്ടക്കുട്ടികള്‍ പിറന്നു: സന്തോഷം പങ്കുവെച്ച് നടൻ വിഷ്‌ണു ഉണ്ണികൃഷ്ണൻ

എറണാകുളം: മലയാളികളുടെ പ്രിയപ്പെട്ട നടനാണ് വിഷ്‌ണു ഉണ്ണികൃഷ്ണൻ. താൻ ഇരട്ടക്കുട്ടികളുടെ അച്ഛനായ സന്തോഷം പങ്കുവച്ചിരിക്കുകയാണ് നടൻ.

 

‘ഇരട്ടി മധുരം, ഇരട്ടി സന്തോഷം, ഇരട്ടി സ‌്‌നേഹം. ഐശ്വര്യക്കും എനിക്കും ഇരട്ടക്കുട്ടികള്‍ പിറന്നു’ എന്നാണ് താരം സോഷ്യല്‍ മീഡിയയില്‍ കുറിച്ചത്. കുട്ടികളുടെ കുഞ്ഞിക്കാലുകളുടെ ചിത്രവും വിഷ്ണു പങ്കുവച്ചിട്ടുണ്ട്.

 

 

‘എത്ര മനോഹരം, വിഷ്‌ണുവിനും കുടുംബത്തിനും അഭിനന്ദനങ്ങള്‍’ എന്നാണ് ദുല്‍ഖർ സല്‍മാൻ പോസ്റ്റിന് കമന്റ് ചെയ്തത്. സംവിധായകൻ തരുണ്‍ മൂർത്തി, നടൻ വിനയ്‌ ഫോർട്ട് തുടങ്ങിയവർ ആശംസകളുമായി രംഗത്തെത്തിയിട്ടുണ്ട്. 2020 ഫെബ്രുവരിയിലാണ് വിഷ്‌ണു ഉണ്ണികൃഷ്ണനും ഐശ്വര്യം വിവാഹിതരായത്. ഇവർക്ക് മാധവ് എന്ന മകനുമുണ്ട്.