വാളകത്ത് സിഎസ്‌ഐ മുൻ ബിഷപ്പ് കെ.ജി ദാനിയേലും ഭാര്യ എലിസബത്തും സഞ്ചരിച്ച കാർ അപടകടത്തിൽപ്പെട്ടു; കുടുംബത്തിലെ സഹായിയായ യുവതിക്ക് കാറിൽനിന്നു തെറിച്ചുവീണ് ദാരുണാന്ത്യം

കോട്ടയം: മേലുകാവിനു സമീപം വാളകത്ത് കാർ അപകടത്തില്‍പ്പെട്ട് യുവതി മരിച്ചു.

മേച്ചാല്‍ സ്വദേശി റീന സാം ആണ് മരിച്ചത്. സിഎസ്‌ഐ മുൻ ബിഷപ്പ് കെ.ജി ദാനിയേലും ഭാര്യ എലിസബത്തും സഞ്ചരിച്ച കാറാണ് അപകടത്തില്‍പ്പെട്ടത്.

ഇവർക്കൊപ്പം പിൻ സീറ്റില്‍ യാത്ര ചെയ്തിരുന്ന റീന കാറിന് പുറത്തേക്ക് തെറിച്ച്‌ വീഴുകയായിരുന്നു. സീറ്റ് ബെല്‍റ്റ് ധരിച്ചിരുന്നതിനാല്‍ ദാനിയേലും ഭാര്യയും നിസാര പരിക്കുകളോടെ രക്ഷപ്പെട്ടു.

മൂന്നുപേരേയും തൊടുപുഴയിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും റീനയെ രക്ഷിക്കാനായില്ല. ബിഷപ്പിൻ്റെ കുടുംബത്തിലെ സഹായിയായി ജോലി ചെയ്തിരുന്ന ആളായിരുന്നു റീന.