കോട്ടയം: ചങ്ങനാശേരി പാലത്ര ബൈപ്പാസില്‍ അജ്ഞാത വാഹനമിടിച്ച് സ്കൂട്ടർ യാത്രക്കാരൻ മരിച്ചു.
വാഴപ്പള്ളി ചിറ സ്വദേശിയായ നിഷാദ് ആണ് മരിച്ചത്.
ഇന്ന് വൈകിട്ട് രണ്ടരയോടെയാണ് സംഭവം. ചങ്ങനാശ്ശേരിയിലേക്ക് വരികയായിരുന്ന നിഷാദിന്റെ സ്കൂട്ടറിൽ വാഹനം ഇടിക്കുകയായിരുന്നു.
റോഡില്‍ തെറിച്ച് വീണ ഇദ്ദേഹത്തെ നാട്ടുകാർ ചേർന്ന് ചങ്ങനാശേരി താലൂക്ക് ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു.
നിഷാദിനെ ഇടിച്ചിട്ട വാഹനം കണ്ടെത്താൻ പൊലീസ് അന്വേഷണം തുടങ്ങി.
