‘എടാ… ഇതാണ് പ്രേമം;’ ‘അഭിലാഷ’വുമായി സൈജു കുറുപ്പും അര്‍ജുൻ അശോകനും; ചിത്രത്തിന്റെ ട്രെയിലർ പുറത്ത്

കോട്ടയം: സൈജു കുറുപ്പ്, തൻവി റാം, അർജുൻ അശോകൻ എന്നിവർ പ്രധാന കഥാപാത്രങ്ങളായെത്തുന്ന ‘അഭിലാഷം’ എന്ന ചിത്രത്തിന്റെ ട്രെയിലർ പുറത്തിറക്കി.

മണിയറയിലെ അശോകന് ശേഷം ഷംസു സെയ്ബ സംവിധാനം ചെയ്യുന്ന ചിത്രമാണ് അഭിലാഷം.

സെക്കൻഡ് ഷോ പ്രൊഡക്‌ഷൻസിന്റെ ബാനറില്‍ ആൻ സരിഗ ആന്റണി, ശങ്കർദാസ് എന്നിവരാണ് ചിത്രത്തിന്റെ നിർമാണം. ജെനിത് കാച്ചപ്പിള്ളിയാണു ചിത്രത്തിനായി തിരക്കഥ ഒരുക്കിയിരിക്കുന്നത്.

ബിനു പപ്പു, നവാസ് വള്ളിക്കുന്ന്, ഷൈൻ ടോം ചാക്കോ, ഉമ കെ.പി, നീരജ രാജേന്ദ്രൻ, ശീതള്‍ സക്കറിയ, അജിഷ പ്രഭാകരൻ, നിംന ഫതൂമി, വസുദേവ് സജീഷ്, ആദിഷ് പ്രവീണ്‍, ഷിൻസ് ഷാൻ എന്നിവരാണ് ചിത്രത്തിലെ മറ്റു താരങ്ങള്‍. സജാദ് കാക്കു ഛായാഗ്രഹണം, നിംസ് എഡിറ്റിങ് എന്നിവ നിർവഹിക്കുന്നു.