വയനാട്: ആനപ്പാറയില്‍ ജനവാസമേഖലയിലിറങ്ങിയ കടുവകളെ പിടികൂടാൻ കൂറ്റൻ കൂടെത്തിച്ചു.
നാലു കടുവകളെയും ഒന്നിച്ചു പിടികൂടാന്‍ മൈസൂരില്‍ നിന്നാണ് വനംവകുപ്പ് കൂട് എത്തിച്ചത്. ഓപ്പറേഷന്‍ റോയല്‍ സ്‌ട്രൈപ്‌സ് എന്ന പേരിലാണ് ദൗത്യം.
കേരള വനം വകുപ്പിന്റെ ചരിത്രത്തിലെ ഏറ്റവും വെല്ലുവിളി നിറഞ്ഞ ദൗത്യങ്ങളിലൊന്നാണ് ഓപ്പറേഷന്‍ റോയല്‍ സ്‌ട്രൈപ്‌സ്. വൈത്തിരി പഞ്ചായത്തിലെ ജനവാസ മേഖലയിലുള്ളവർ അമ്മക്കടുവയേയും മൂന്നു കുഞ്ഞുങ്ങളേയും ഒന്നിച്ച് പിടികൂടാനാണ് ശ്രമം.
മുൻപ് കര്‍ണാടകയില്‍ ഒരു കടുവയേയും രണ്ടു കുഞ്ഞുങ്ങളെയും പിടികൂടിയ മാതൃകയില്‍ അമ്മക്കടുവയെയും കുട്ടികളെയും പിടികൂടാന്‍ മൈസൂരില്‍ നിന്നെത്തിച്ച കൂറ്റന്‍ കൂടും സ്ഥാപിച്ചു കഴിഞ്ഞു
