കേരളത്തിൽ വർഗീയ കക്ഷികളുമായി കച്ചവടം ഉണ്ടാക്കിയത് യുഡിഎഫ്; ആരോപണവുമായി എ വിജയരാഘവൻ

കേരളത്തിൽ വർഗീയ കക്ഷികളുമായി കച്ചവടം ഉണ്ടാക്കിയത് യുഡിഎഫ് ആണെന്ന് സിപിഐഎം നേതാവ് എ വിജയരാഘവൻ. വിഡി സതീശൻ ഈ ഡീലിന്റെ ഹോൾസെയിൽ ഡീലർ ആണ്. വർഗീയ കക്ഷികളുമായി സന്ധി ചെയ്ത് ഹോൾസെയിൽ ഡീലർ ആണ് സതീശൻ. ജമാഅത്തെ ഇസ്ലാമിയുമായി സഖ്യം ഉണ്ടാക്കിയത് സതീശന്റെ പാർട്ടിയാണ്. അധികാരത്തിൽ ഇരുന്നപ്പോൾ അധികാരം പങ്കുവെച്ച് നൽകിയത് ഇവരാണ് എന്നും എ വിജയരാഘവൻ വ്യക്തമാക്കി. ബിജെപിയുമായി തരാതരത്തിൽ വോട്ട് കച്ചവടം നടത്തുന്നു. ഡീലിന്റെ എക്സ്പെർട്ട് സതീശനാണ്. ജി സുധാകരൻ യുഡിഎഫിന്റെ സ്ഥാനാർത്ഥിയായി നോമിനേഷൻ കൊടുത്ത് പിന്നീട് പറഞ്ഞത് എനിക്ക് ബിജെപിയുടെ വോട്ട് ലഭിക്കുമെന്നാണ്. ഇവിടെയാണ് യഥാർത്ഥ ഡീൽ നടന്നത്. കേരളത്തിൽ പലയിടത്തും യുഡിഎഫ് നടപ്പാക്കുന്നത് ഇതാണ് എന്നും അദ്ദേഹം ആരോപിച്ചു.

കെ മുരളീധരൻ ഡീലിന്റെ രക്തസാക്ഷിയാണ്. തോൽവി ഉറപ്പായിപ്പോഴാണ് വട്ടിയൂർക്കാവിൽ ഡീൽ ആരോപണം ഉന്നയിക്കുന്നത്. ഡീലർമാർ നടത്തിയ കച്ചവടത്തിന്റെ ഭാഗമായാണ് മുരളീധരൻ തോറ്റത്. ബാർ മുതലാളിമാരുമായി അടുത്ത ബന്ധമുള്ളത് കോൺഗ്രസ് നേതാക്കൾക്കാണ്. അസംതൃപ്തരുടെ കൂട്ടായ്മ ഉണ്ടാക്കുമെന്ന് കെകെ രമയുടെ പ്രസ്താവനയിൽ മൂല്യമില്ലാത്ത നാണയങ്ങൾക്ക് ഒരു വിലയുമില്ലന്ന് എ വിജയരാഘവൻ മറുപടി നൽകി.