ഭക്ഷണം കിട്ടാൻ വൈകിയതിനേ തുടർന്ന് ഏറ്റുമാനൂരിലെ ഹോട്ടലിൽ അക്രമം; ഹോട്ടലിൽ ഭക്ഷണം കഴിച്ചുകൊണ്ടിരുന്ന യുവതിയുടെ വീഡിയോ എടുത്തും യുവതിയേ കൈയ്യേറ്റം ചെയ്തും സി.ഐ; ഗോപകുമാറിനെതിരെ കേസെടുത്ത് പൊലീസ്

സ്വന്തം ലേഖകൻ

എറ്റുമാനൂർ: ഭക്ഷണം കിട്ടാൻ വൈകിയതിനേ തുടർന്ന് ഏറ്റുമാനൂരിലെ ഹോട്ടലിൽ അക്രമം അഴിച്ച് വിട്ട് കോട്ടയം ക്രൈം ബ്രാഞ്ച് സി.ഐ. ഗോപകുമാർ .

ഹോട്ടലിന്റെ അടുക്കളയിൽ കയറി ജീവനക്കാരുടെ ഹെൽത്ത് കാർഡും , ലൈസൻസും ചോദിച്ച സി ഐ ഗോപകുമാർ ഹോട്ടൽ ഭക്ഷണം കഴിച്ച് കൊണ്ടിരുന്നവരുടെ വീഡിയോയും പകർത്തി.

ഭർത്താവിനൊപ്പമിരുന്ന് ഭക്ഷണം കഴിക്കുകയായിരുന്ന യുവതിയുടെ വീഡിയോ പകർത്തിയത് ഇവർ ചോദ്യം ചെയ്തു. തുടർന്ന് പ്രദേശത്തെ ക്രിമിനൽ ലിസ്റ്റിൽ പെട്ടയാൾ പ്രശ്നത്തിൽ ഇടപെടുകയും ഇയാളും സി ഐ യും ചേർന്ന് യുവതിയേയും ഭർത്താവിനേയും കൈയ്യേറ്റം ചെയ്യുകയുമായിരുന്നു.

കഴിഞ്ഞ ദിവസം രാത്രി 10.30 ന് ഏറ്റുമാനൂർ സെൻട്രൽ ജംഗ്ഷനിൽ പ്രവർത്തിക്കുന്ന താരാ ഹോട്ടലിലാണ് അക്രമം ഉണ്ടായത്.

സംഭവത്തിൽ യുവതി പരാതി നല്കിയതിനേ തുടർന്ന് ഗോപകുമാറിനെ ഒന്നാം പ്രതിയാക്കിയും , ഗോപകുമാറിനൊപ്പം ഉണ്ടായിരുന്ന ഏറ്റുമാനൂർ , സ്റ്റേഷനിലെ റൗഡി ലിസ്റ്റിൽപെട്ട ജിസ് തോമസ് എന്നയാളിനെ രണ്ടാം പ്രതിയാക്കിയും ഏറ്റുമാനൂർ പൊലീസ് കേസെടുത്തു.

സ്ത്രീത്വത്തെ അപമാനിച്ചതിന് ഐപിസി 354 ഉം എസ്സി /എസ് ടി ആക്ട് പ്രകാരവുമാണ് ഏറ്റുമാനൂർ പൊലീസ് കേസെടുത്തത്. സി.ഐ പ്രതിയായ കേസായതു കൊണ്ട് തന്നെ വിശദമായ അന്വേഷണം നടത്തിയും , സിസിടിവി ദൃശ്യങ്ങളടക്കം ശേഖരിച്ചതിന് ശേഷവുമാണ് പൊലീസ് എഫ്ഐആർ ഇട്ടത്

സി .ഐ ഗോപകുമാർ സർവീസിലുടനീളം പ്രശ്നക്കാരനാണ്. ഇയാൾ ജോലി ചെയ്ത സ്റ്റേഷനുകളിലൊക്കെ പ്രശ്നങ്ങളുണ്ടാക്കി നടപടികൾക്ക് വിധേയനാകുന്നത് സ്ഥാനം കാഴ്ചയാണ്