കൊച്ചി: ഉണ്ണിമുകുന്ദനെ നായകനാക്കി രഞ്ജിത്ത് ശങ്കർ തിരക്കഥയെഴുതി സംവിധാനം ചെയ്ത ചിത്രം ‘ജയ് ഗണേഷ്’ ഒടിടിയില്‍ പ്രദർശനത്തിനെത്തുന്നു.
ഏപ്രില്‍ 11നാണ് ചിത്രം തിയേറ്ററുകളിലെത്തിയത്. മേയ് 24ന് മനോരമ മാക്സിലൂടെയാണ് ചിത്രം ഒടിടിയിലെത്തുന്നത്. ചിത്രത്തിന് മികച്ച പ്രതികരണം ലഭിച്ചുവെങ്കിലും ബോക്സോഫീസില്‍ മികച്ച കളക്ഷൻ നേടാൻ സാധിച്ചിരുന്നില്ലെന്നാണ് വിവരം.
ജയ് ഗണേഷില്‍ മഹിമ നമ്പ്യാർ ആയിരുന്നു നായിക. ഡ്രീംസ് എൻ ബിയോണ്ട്, ഉണ്ണി മുകുന്ദൻ ഫിലിംസ് എന്നീ ബാനറില്‍ രഞ്ജിത് ശങ്കറും ഉണ്ണി മുകുന്ദനും ചേർന്നാണ് ‘ജയ് ഗണേഷ്’ നിർമ്മിച്ചത്.
ഉണ്ണി മുകുന്ദൻ ഫിലിംസിന്റെ മൂന്നാമത്തെ നിർമ്മാണ സംരംഭമാണിത്. ജോമോള്‍ ഒരിടവേളക്ക് ശേഷം അഭിനയ രംഗത്തേക്ക് തിരിച്ചെത്തിയ ചിത്രം കൂടിയാണ് ജയ് ഗണേഷ്.
ഹരീഷ് പേരടി, അശോകൻ, രവീന്ദ്ര വിജയ്, നന്ദു തുടങ്ങിയവരാണ് ചിത്രത്തിലെ മറ്റു താരങ്ങള്‍. ചന്ദ്രു ശെല്‍വരാജ് ആയിരുന്നു ഛായാഗ്രഹണം നിർവഹിച്ചത്.
