തിരുവനന്തപുരം: തിരുവനന്തപുരം ചുറ്റിക്കാണാനെത്തുന്നവർക്ക് കെഎസ്ആർടിസി ഇലക്ട്രിക് ഡബിള്‍ ഡെക്കർ ഓപ്പണ്‍ ഡെക്ക് ബസില്‍ യാത്ര ചെയ്യാം.
യാത്രയുടെ നവ്യാനുഭവമാണ് സഞ്ചാരികള്‍ക്ക് ബസിലെ യാത്ര പ്രധാനം ചെയ്യുന്നത്. വിദേശ രാജ്യങ്ങളിലെ വലിയ നഗരങ്ങളിലുടെയൊക്കെ സർവീസ് നടത്തുന്ന ഓപ്പണ്‍ ഡെക്ക് സർവീസ് ഇന്ത്യയില്‍ ആദ്യമായാണ് തിരുവനന്തപുരം നഗരത്തില്‍ സർവീസ് ആരംഭിച്ചത്.
വിനോദസഞ്ചാരികള്‍ക്കും അനന്തപുരി നഗരക്കാഴ്ചകള്‍ ആസ്വദിക്കാനുമായി എത്തുന്നവർക്കും മികച്ച സൗകര്യങ്ങളോടുകൂടിയാണ് ഡബിള്‍ ഡക്കർ സർവീസ് നടത്തുന്നത്. ഓപ്പണ്‍ ഇലക്ട്രിക് ഡബിള്‍ ഡെക്കർ സർവീസ് നടത്തുന്ന റൂട്ടുകള്‍.
ഉച്ചയ്ക്കുശേഷം മൂന്നുമണിക്ക് ആരംഭിക്കുന്ന ട്രിപ്പുകള്‍ ഓരോ മണിക്കൂർ ഇടവിട്ട് രാത്രി 10 മണി വരെ തുടരുന്നു. കിഴക്കേകോട്ടയില്‍ നിന്നും തിരിച്ച് സ്റ്റാച്യു പാളയം വെള്ളയമ്പലം കവടിയാറില്‍ എത്തി തിരിച്ച് പാളയം വി ജെ റ്റി ഹാള്‍ പേട്ട ചാക്ക ശംഖുമുഖം ലുലു മാള്‍ എത്തി തിരിച്ച് ബൈപാസ് വഴി ഈസ്റ്റ് ഫോർട്ടിലേക്ക് എത്തിച്ചേരുന്നു. ഈ രീതിയിലാണ് ട്രിപ്പ് അറേഞ്ച് ചെയ്തിരിക്കുന്നത്.
