ദില്ലി: കെഎംഎംഎലിന് ഇതിനായി അനുമതി നല്‍കിയിട്ടില്ലെന്ന് കേന്ദ്രം നല്കിയ സത്യവാങ്മൂലത്തില്‍ വ്യക്തമാക്കുന്നു. ഖനനം അല്ല പ്രളയം ഒഴിവാക്കാനുള്ള മണ്ണ് നീക്കമാണ് നടക്കുന്നതെന്ന് സംസ്ഥാന സർക്കാർ നേരത്തെ സുപ്രീം കോടതിയെ അറിയിച്ചിരുന്നു. സ്പില്‍ വേയില്‍ തടസമില്ലാതെ വെള്ളം ഒഴുകാനുള്ള മണ്ണ് നീക്കം മാത്രമെന്നും കേരളം സത്യവാങ്മൂലം സമർപ്പിച്ചിരുന്നു.
മണ്ണ് നീക്കത്തിന്റെ മറവില്‍ ഖനനം നടക്കുന്നുവെന്നാണ് ഹർജിക്കാരുടെ വാദം. ഇത് തടയണമെന്ന് കാട്ടിയാണ് സുപ്രീംകോടതിയില്‍ ഹർജി എത്തിയത്. ഹർജിയില്‍ സംസ്ഥാന കേന്ദ്രസർക്കാരുകള്‍ക്ക് കോടതി നേരത്തെ നോട്ടീസ് അയച്ചിരുന്നു. തോട്ടപ്പള്ളി സ്വദേശി സുരേഷ് കുമാർ, സീതീലാല്‍ എന്നിവരാണ് ഹർജി നല്‍കിയത്. അഭിഭാഷകൻ ജെയിംസ് പി തോമസാണ് ഹർജി സുപ്രീംകോടതിയില്‍ ഫയല്‍ ചെയ്തത്.
