ഡൽഹി: അയോദ്ധ്യ അയോദ്ധ്യയില്‍ രാമക്ഷേത്ര പ്രതിഷ്ഠയ്ക്കുള്ള ഒരുക്കങ്ങള്‍ അവസാന മണിക്കൂറുകളിലേക്ക് കടക്കവെ രാംലല്ലയുടെ പൂർണചിത്രം പുറത്തുവന്നു.
ശ്രീരാമന് അഞ്ചുവയസുള്ളപ്പോഴുള്ള രൂപത്തിലാണ് രാംലല്ല വിഗ്രഹം, സ്വർണവില്ലും അമ്ബുമേന്തിയ രൂപത്തിലുള്ള വിഗ്രഹം മൈസൂർ സ്വദേശിയായ ശില്പി അരുണ്‍ യോഗിരാജാണ് നിർമ്മിച്ചത്.
51 ഇഞ്ച് നീളമുള്ള രാമവിഗ്രഹം കല്ലിലാണ് കൊത്തിയെടുത്തത്. വിഗ്രഹം ക്ഷേത്രത്തില്‍ സ്ഥാപിച്ചു.
ഇതിന്റെ ചിത്രങ്ങള്‍ പുറത്തുവന്നിരുന്നെങ്കിലും കണ്ണുകള്‍ തുണികൊണ്ട് മറച്ച നിലയിലായിരുന്നു, വിഗ്രഹത്തിലെ അമ്ബും വില്ലും സ്വർണത്തിലാണ്.
