മലപ്പുറം: മുഖ്യമന്ത്രി പിണറായി വിജയന് നേരെ കരിങ്കൊടി പ്രതിഷേധം.
യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന പ്രസിഡന്റ് രാഹുല്‍ മാങ്കൂട്ടത്തിന്റെ അറസ്റ്റില്‍ പ്രതിഷേധിച്ച് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ആണ് കരിങ്കൊടി കാട്ടിയത്.
ദേശാഭിമാനിയുടെ പുസ്തക പ്രകാശനത്തിനായി മുഖ്യമന്ത്രി മലപ്പുറത്ത് എത്തിയപ്പോഴായിരുന്നു പ്രതിഷേധം.
സംഭവത്തില്‍ പ്രവര്‍ത്തകരെ പൊലീസ് അറസ്റ്റ് ചെയ്തു നീക്കുകയായിരുന്നു.
