ഇടുക്കി: വണ്ടിപ്പെരിയാര്‍ ആറ് വയസുകാരിയെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ കേസില്‍ ഗുരുതര ആരോപണവുമായി മാത്യു കുഴല്‍നാടൻ എംഎല്‍എ.
പോസ്റ്റ്‌മോര്‍ട്ടം ഒഴിവാക്കാൻ പീരുമേട് എംഎല്‍എ ഇടപെട്ടെന്ന് എംഎല്‍എ ആരോപിച്ചു. പ്രോസിക്യൂട്ടറെ നിയമിക്കുന്നതില്‍ അട്ടിമറി നടന്നെന്നും ഇടുക്കിയില്‍ നിന്ന് കൊടുത്ത മൂന്ന് പേരുകള്‍ പരിഗണിച്ചില്ലെന്നും കുഴല്‍നാടൻ ആരോപിച്ചു.
പെണ്‍കുട്ടിയുടെ കുടുംബത്തിന്റെ സുരക്ഷയില്‍ ആശങ്കയുണ്ടെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശനും പറഞ്ഞു. പ്രതിയെ പിടികൂടുന്നതിലെ പൊലീസ് വീഴ്ചയില്‍ പ്രതിഷേധിച്ച് ഇടുക്കി എം പി ഡീൻ കുര്യാക്കോസിന്റെ നേതൃത്വത്തില്‍ പീരുമേട് ഡിവൈഎസ്പി ഓഫീസ് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ഉപരോധിച്ചു.
മകളെ മാപ്പ് എന്ന പേരില്‍ വണ്ടിപ്പെരിയാറില്‍ കോണ്‍ഗ്രസ് സ്ത്രീജ്വാല സംഘടിപ്പിച്ചിട്ടുണ്ട്.
