ശബരിമലയില്‍ ഇന്നലെ വരെയെത്തിയ ഭക്തരുടെ കണക്ക് പുറത്തുവിട്ട് ദേവസ്വം ബോര്‍ഡ്; ഇന്നലെ മാത്രം 97000-ല്‍ അധികം

പത്തനംതിട്ട: ശബരിമലയില്‍ ഈ മണ്ഡലകാലത്ത് ഡിസംബര്‍ 23 വരെ 25,69,671 പേര്‍ ദര്‍ശനത്തിനെത്തിയെന്ന് തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് പി.എസ്.പ്രശാന്ത്.

മണ്ഡല മഹോത്സവവുമായി ബന്ധപ്പെട്ട് സമയക്രമീകരങ്ങളും ഒരുക്കങ്ങളും വിശദീകരിക്കാൻ ദേവസ്വം ബോര്‍ഡ് ഗസ്റ്റ് ഹൗസിലെ കോണ്‍ഫറൻസ് ഹാളില്‍ വിളിച്ച വാര്‍ത്താസമ്മേളനത്തിലാണ് അദ്ദേഹം ഇക്കാര്യം അറിയിച്ചത്.

സ്‌പോട്ട് ബുക്കിങ് നിലവില്‍ ദിവസവും 10000 എന്ന ക്രമത്തില്‍ തുടരുകയാണ്. 15000 വരെയാക്കണമെങ്കില്‍ ദേവസ്വം ബോര്‍ഡിന് തീരുമാനിക്കാവുന്നതാണെന്ന് ഹൈക്കോടതി നിര്‍ദേശിച്ചിട്ടുണ്ട്.

മകരവിളക്ക് ഉത്സവത്തിനായി നടതുറക്കുമ്ബോള്‍ ജനുവരി മുതല്‍ സ്‌പോട്ട് ബുക്കിങ്ങിനുള്ള പരിധി 15000 ആക്കണമോ എന്ന് സര്‍ക്കാരുമായി ആലോചിച്ചശേഷം തീരുമാനമെടുക്കുമെന്നും ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് പറഞ്ഞു.