ഇറച്ചി വേഗത്തില്‍ വേവിച്ചെടുക്കാം; ഈ രീതി പരീക്ഷിച്ച്‌ നോക്കൂ..

വളരെയധികം സമയമെടുത്ത് പാകം ചെയ്യേണ്ടതാണ് മാംസ വിഭവങ്ങള്‍. എന്നാല്‍ ഇനിപ്പറയുന്ന രീതികള്‍ ഒന്ന് പരീക്ഷിച്ച്‌ നോക്കൂ. വളരെ എളുപ്പത്തില്‍ ഇറച്ചി പാകം ചെയ്തെടുക്കാം. ഇറച്ചി കറിവെയ്ക്കുമ്ബോള്‍ വളരെ ചെറിയ രീതിയില്‍ നുറുക്കി അത് കറിവെക്കാന്‍ എടുക്കുന്നതാണ് നല്ലത്.

ചെറിയ കഷ്ണങ്ങളാക്കി ഇറച്ചി നുറുക്കി എടുക്കുമ്ബോള്‍ അധികം സമയം ഇല്ലാതെ തന്നെ, വെന്ത് കിട്ടും. ഇത് സമയം ലാഭിക്കാന്‍ സഹായിക്കും.കൂടാതെ കറി വേഗത്തില്‍ തയ്യാറാക്കി എടുക്കാനും ഇത് ഉപകരിക്കും.

ബിരിയാണി തയ്യാറാക്കാനും ഇത്തരത്തില്‍ ചെറിയ കഷ്ണങ്ങളാക്കി നുറുക്കുന്നത് നല്ലതാണ്. ഇത് ബിരിയാണിയുടെ സ്വാദ് വര്‍ദ്ധിപ്പിക്കും. വീതി കൂട്ടി കട്ടി കുറച്ച്‌ നുറുക്കി വേവിച്ചെടുക്കുന്നതും ഇറച്ചി വേഗത്തില്‍ വെന്ത് കിട്ടാന്‍ സഹായിക്കുന്നതാണ്. കൂടാതെ, കൃത്യമായ രീതിയില്‍ മസാല പുരട്ടി വിഭവം തയ്യാറാക്കിയാല്‍ അതും നല്ലതാണ്.