സംസ്ഥാനത്ത് രോഗങ്ങൾ ഉണ്ടാകുമ്പോൾ എല്ലാ കുറ്റവും ആരോഗ്യ വകുപ്പിന്റെ തലയിൽ കെട്ടിവെക്കുന്നത് ശരിയല്ല; ആരോഗ്യ വകുപ്പ് മന്ത്രി കെ മുരളീധരൻ

തിരുവനന്തപുരം: സംസ്ഥാനത്ത് പകർച്ചാവ്യാധികൾ പോലുള്ള രോഗങ്ങൾ ഉണ്ടാകുമ്പോൾ അതിന്റെ പേരിൽ എല്ലാ കുറ്റങ്ങളും ആരോഗ്യ വകുപ്പിന്റെ തലയിൽ കെട്ടിവെക്കുന്നത് ശരിയല്ലെന്ന് കേരള ആരോഗ്യ വകുപ്പ് മന്ത്രി കെ. മുരളീധരൻ.

 

രോഗപ്രതിരോധ പ്രവർത്തനങ്ങൾക്കും ശുചീകരണ പ്രവർത്തനങ്ങൾക്കും ആരോഗ്യ വകുപ്പ് മാത്രമല്ല ഉത്തരവാദിയെന്നും, ഇതിനായി ജനങ്ങളുടെ പങ്കാളിത്തവും തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ സഹകരണവും ആവശ്യമാണെന്നും അദ്ദേഹം പറഞ്ഞു. സംസ്ഥാനത്തെ ആരോഗ്യ രംഗം കൂടുതൽ മെച്ചപ്പെട്ട് വരുന്നുണ്ടെന്നു മന്ത്രി വ്യക്തമാക്കി.