ഹൈദരാബാദ് : ഹൈദരാബാദില്‍ 19കാരി നവജാത ശിശുവിനെ എറിഞ്ഞ് കൊന്നു. സര്‍ക്കാര്‍ റെസിഡന്‍ഷ്യല്‍ കോളേജിന്റെ ഹോസ്റ്റലിലാണ് സംഭവം. 19കാരിയായ വിദ്യാര്‍ത്ഥിനി ആണ് ഹോസ്റ്റല്‍ ശുചിമുറിയില്‍ കുഞ്ഞിന് ജന്മം നല്‍കിയതെന്ന് പൊലീസ് പറഞ്ഞു. ഇതിന് പിന്നാലെ വിദ്യാര്‍ത്ഥിനി ഹോസ്റ്റല്‍ മുറിയുടെ ജനാലയിലൂടെ കുഞ്ഞിനെ പുറത്തേക്കെറിയുകയായിരുന്നു. ഗോല്‍ക്കൊണ്ടയിലെ തെലുങ്കാന മൈനോരിറ്റി റെസിഡന്‍ഷ്യന്‍ ജൂനിയര്‍ കോളേജിലെ ഇന്റര്‍മീഡിയേറ്റ് രണ്ടാം വര്‍ഷ വിദ്യാര്‍ത്ഥിനിയാണ് പെണ്‍കുട്ടി. ചൊവ്വാഴ്ച കോളേജിലെത്തിയ പ്രിന്‍സിപ്പല്‍, ഓഫീസിന്റെ ജനാല തുറന്നപ്പോഴാണ് അടുത്തുള്ള സര്‍ക്കാര്‍ ഡിസ്പെന്‍സറിയുടെ മേല്‍ക്കൂരയില്‍ നവജാതശിശുവിനെ ചലനമറ്റ നിലയില്‍ കണ്ടെത്തുന്നത്.
തുടർന്ന് നടത്തിയ അന്വേഷണത്തിൽ 19കാരി കുറ്റം സമ്മതിക്കുകയായിരുന്നു. ചോദ്യം ചെയ്യലിൽ പെൺകുട്ടി കുറ്റസമ്മതം നടത്തുകയായിരുന്നു. താന്‍ ഗര്‍ഭിണി ആയിരുന്നുവെന്നും പുലര്‍ച്ചെ 4.30ഓടെ ശുചിമുറിയില്‍ കുഞ്ഞിന് ജന്മം നല്‍കുകയായിരുന്നുവെന്നും പെൺകുട്ടി പറഞ്ഞു. പിന്നാലെ നവജാതശിശുവിനെ ബക്കറ്റിലിട്ട് റൂമില്‍ കൊണ്ടുവരികയും മുറിയുടെ ജനാലയിലൂടെ പുറത്തേക്കെറിയുകയായിരുന്നു എന്നുമാണ് പെണ്‍കുട്ടി പറഞ്ഞത്.
പെണ്‍കുട്ടി തന്റെ 22കാരനായ കസിന് രാജ്കുമാറുമായി പ്രണയത്തിലായിരുന്നുവെന്നും ഇയാളില്‍ നിന്നാണ് ഗര്‍ഭിണിയായതെന്നുമാണ് പൊലീസ് കണ്ടെത്തല്‍. പെണ്‍കുട്ടി ഗര്‍ഭിണിയാണെന്നറിഞ്ഞതിന് പിന്നാലെ ഇയാള്‍ വിവാഹത്തിന് വിസമ്മതിക്കുകയായിരുന്നു. കൂടാതെ ഗര്‍ഭാവസ്ഥയില്‍ തന്നെ കുഞ്ഞിനെ കൊല്ലാനുള്ള ശ്രമവും പലതവണയായി ഇയാള്‍ നടത്തിയെന്നും ഗോല്‍ക്കൊണ്ട എസ്എച്ച്ഒ പി സൈദുളു പറഞ്ഞു.
