എസ്‌എഫ്‌ഐ നടത്തുന്നത് അഡ്ജസ്റ്റ്മെൻ്റ് സമരമെന്ന് കെഎസ്‌യു സംസ്ഥാന പ്രസിഡന്റ് അലോഷ്യസ് സേവ്യര്‍.

 

പിണറായി വിജയൻ സമം ആരിഫ് മുഹമ്മദ് ഖാൻ എന്നും എസ്‌എഫ്‌ഐ നടത്തുന്നത് അഡ്ജസ്റ്റ്മെൻ്റ് സമരമെന്ന് കെഎസ്‌യുകെ പിസിസി പ്രസിഡന്റിന്റെ പ്രസ്താവന ശ്രദ്ധയില്‍പെട്ടില്ല എന്നും അലോഷ്യസ് സേവ്യര്‍ പറഞ്ഞു.

സെനറ്റിലേക്ക് എബിവിപി പ്രവര്‍ത്തകരെ തിരുകി കയറ്റുന്ന നിലപാട് അംഗീകരിക്കാനാവില്ല. സര്‍വകലാശാലയിലെ മാക്സിസിറ്റ്വത്കരണവും കെഎസ്‌യു ശക്തമായി എതിര്‍ക്കും. ഗവര്‍ണര്‍ക്കെതിരെ മാത്രമല്ല മുഖ്യമന്ത്രിക്കെതിരെയും പ്രതിഷേധം കടുപ്പിക്കും. ഒരാള്‍ കമ്മ്യൂണിസ്റ്റുവല്‍ക്കരിക്കാനും, മറ്റൊരാള്‍ കാവിവത്കരണത്തിനും ശ്രമിക്കുന്നു എന്നും അലോഷ്യസ് സേവ്യര്‍ കൂട്ടിച്ചേര്‍ത്തു.