മഴ തുടരും; എറണാകുളം ഉള്‍പ്പെടെ ഒൻപത് ജില്ലകളില്‍ യെല്ലോ അലേര്‍ട്ട്

തിരുവനന്തപുരം: വിവിധ ജില്ലകളില്‍ ഇന്നും ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് മുന്നറിയിപ്പ്.

കോഴിക്കോട് ജില്ലയില്‍ അടുത്ത മൂന്ന് മണിക്കൂർ മാത്രം ഓറഞ്ച് അലേർട്ട് പ്രഖ്യാപിച്ചു. ജില്ലയില്‍ ഒറ്റപ്പെട്ടയിടങ്ങളില്‍ ഇടിമിന്നലോട് കൂടിയ ഇടത്തരം മഴയ്ക്കും മണിക്കൂറില്‍ 50 കിലോമീറ്റർ വേഗതയില്‍ ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്നാണ് മുന്നറിയിപ്പ്. ഒൻപത് ജില്ലകളില്‍ യെല്ലോ അലേർട്ടും പ്രഖ്യാപിച്ചിട്ടുണ്ട്

 

ഇന്ന് തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, എറണാകുളം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട് എന്നിവിടങ്ങളിലാണ് യെല്ലോ അലേർട്ട്. ഒറ്റപ്പെട്ടയിടങ്ങളില്‍ ഇന്ന് മുതല്‍ ഞായറാഴ്ച വരെ ഇടിമിന്നലോടു കൂടിയ മഴയ്ക്കും മണിക്കൂറില്‍ 30 – 40 കിലോമീറ്റർ വരെ വേഗതയില്‍ ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്നാണ് അറിയിപ്പ്.

 

 

കള്ളക്കടല്‍ ജാഗ്രത നിർദേശം

 

കള്ളക്കടല്‍ പ്രതിഭാസത്തിൻ്ഖെ ഭാഗമായി തിരുവനന്തപുരത്തെ കാപ്പില്‍ മുതല്‍ പൊഴിയൂർ വരെയും കൊല്ലത്ത് ആലപ്പാട്ട് മുതല്‍ ഇടവ വരെയും, ആലപ്പുഴ ചെല്ലാനം മുതല്‍ അഴീക്കല്‍ ജെട്ടി വരെയും, എറണാകുളത്ത് മുനമ്പം FH മുതല്‍ മറുവക്കാട് വരെയും തൃശൂരില്‍ ആറ്റുപുറം മുതല്‍ കൊടുങ്ങല്ലൂർ വരെയും, മലപ്പുറംത്ത് കടലുണ്ടി നഗരം മുതല്‍ പാലപ്പെട്ടി വരെയും കോഴിക്കോട് ചോമ്പാല FH മുതല്‍ രാമനാട്ടുകര വരെയും, കണ്ണൂർ കാസർകോട് ജില്ലകളിലായ കുഞ്ചത്തൂർ മുതല്‍ കോട്ടക്കുന്ന് വരെയും തീരങ്ങളില്‍ ഇന്ന് ഉച്ചയ്‌ക്ക്‌ 02.30 മുതല്‍ നാളെ രാത്രി 11.30 വരെ 0.8 മുതല്‍ 1.4 മീറ്റർ വരെ ഉയർന്ന തിരമാലകള്‍ കാരണം കടലാക്രമണത്തിന് സാധ്യതയുണ്ടെന്ന് ദേശീയ സമുദ്രസ്ഥിതിപഠന ഗവേഷണ കേന്ദ്രം (INCOIS) അറിയിച്ചു

മത്സ്യത്തൊഴിലാളി ജാഗ്രത നിർദേശം

 

കേരളം – കർണാടക – ലക്ഷദ്വീപ്‌ തീരങ്ങളില്‍ ഇന്ന് (27/05/2026) മത്സ്യബന്ധനത്തിന് തടസ്സമില്ലെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.

പ്രത്യേക ജാഗ്രത നിർദേശം

27/05/2026 & 28/05/2026: സോമാലിയൻ തീരംത്തും അതിനോട് ചേർന്ന തെക്ക്-പടിഞ്ഞാറേ അറബിക്കടലിലും മണിക്കൂറില്‍ 45 മുതല്‍ 55 കിലോമീറ്റർ വരെയും ചില അവസരങ്ങളില്‍ മണിക്കൂറില്‍ 65 കിലോമീറ്റർ വരെയും വേഗതയില്‍ ശക്തമായ കാറ്റിന് സാധ്യതയുണ്ട്.

27/05/2026 മുതല്‍ 31/05/2026 വരെ: കന്യാകുമാരി പ്രദേശത്ത്‌ മണിക്കൂറില്‍ 50 കിലോമീറ്റർ വരെയും ചില അവസരങ്ങളില്‍ മണിക്കൂറില്‍ 60 കിലോമീറ്റർ വരെയോ വേഗതയില്‍ ശക്തമായ കാറ്റിനും മോശം കാലാവസ്ഥയ്ക്കും സാധ്യത.

 

27/05/2026: ഗള്‍ഫ് ഓഫ് മാന്നാറിലും ശ്രീലങ്കൻ തീരത്തും തെക്കൻ ബംഗാള്‍ ഉള്‍ക്കടലിലും, അതിനോട് ചേർന്നിട്ടുള്ള മധ്യ പടിഞ്ഞാറേ ബംഗാള്‍ ഉള്‍ക്കടലിലും മണിക്കൂറില്‍ 40 – 50 കിലോമീറ്റർ വരെയും ചില അവസരങ്ങളില്‍ 60 കിലോമീറ്റർ വരെയും വേഗതയില്‍ ശക്തമായ കാറ്റിനും മോശം കാലാവസ്ഥയ്ക്കും സാധ്യത.

 

28/05/2026 & 29/05/2026: ഗള്‍ഫ് ഓഫ് മാന്നാറിലും ശ്രീലങ്കൻ തീരം, തെക്കൻ ബംഗാള്‍ ഉള്‍ക്കടല്‍, അതിനോട് ചേർന്നിരിക്കുന്ന മധ്യ പടിഞ്ഞാറേ ബംഗാള്‍ ഉള്‍ക്കടല്‍,വടക്ക് പടിഞ്ഞാറൻ ബംഗാള്‍ ഉള്‍ക്കടല്‍, ഒഡീഷ, പശ്ചിമ ബംഗാള്‍ തീരം, തെക്കൻ ആൻഡമാൻ കടല്‍, അതിനോട് ചേർന്ന വടക്കൻ ആൻഡമാൻ കടല്‍ എന്നിവിടങ്ങളില്‍ 40 മുതല്‍ 50 കിലോമീറ്റർ വരെയോ ചില അവസരങ്ങളില്‍ മണിക്കൂറില്‍ 60 കിലോമീറ്റർ വരെയോ വേഗതയില്‍ ശക്തമായ കാറ്റിനും മോശം കാലാവസ്ഥയ്ക്കും സാധ്യതയുള്ളതിനാല്‍ ഈ പ്രദേശങ്ങളില്‍ മത്സ്യ ബന്ധനം പാടില്ലെന്ന് മുന്നറിയിപ്പുണ്ട്.