കേരളത്തിൻ്റെ 13-ാമത് മുഖ്യമന്ത്രിയായി സത്യപ്രതിജഞ ചെയ്ത് വി.ഡി സതീശൻ അധികാരമേറ്റു

തിരുവനന്തപുരം: കേരളത്തിന്റെ 13-ാമത് മുഖ്യമന്ത്രിയായി വി.ഡി. സതീശൻ സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു.

2026-ലെ നിയമസഭാ തെരഞ്ഞെടുപ്പിൽ യു.ഡി.എഫ് വൻ വിജയം നേടിയതിനെത്തുടർന്ന്, പത്ത് വർഷത്തെ ഇടവേളയ്ക്ക് ശേഷമാണ് കോൺഗ്രസ് നേതൃത്വത്തിലുള്ള സർക്കാർ അധികാരത്തിൽ തിരിച്ചെത്തിയത്.

അദ്ദേഹത്തോടൊപ്പം 20 അംഗ മന്ത്രിസഭയും സത്യപ്രതിജ്ഞ ചെയ്തു.

തിരുവനന്തപുരം സെൻട്രൽ സ്റ്റേഡിയത്തിൽ വെച്ച് ഗവർണർ ആർ.വി. അർലേക്കർ സത്യപ്രതിജ്ഞാ വാചകം ചൊല്ലിക്കൊടുത്തു.

കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ, രാഹുൽ ഗാന്ധി, പ്രിയങ്ക ഗാന്ധി എന്നിവർ ചടങ്ങിൽ പങ്കെടുത്തു.

കോൺഗ്രസിൽ നിന്നും 11 പേരും, പ്രധാന സഖ്യകക്ഷിയായ മുസ്ലീം ലീഗിൽ നിന്നും 5 പേരും മറ്റ് ഘടകകക്ഷികളിൽ നിന്നുമായി മൊത്തം 21 പേരാണ് മന്ത്രിസഭയിലുള്ളത്.