കോട്ടയം: നിയമസഭാ തെരഞ്ഞെടുപ്പിന്റെ വോട്ടെണ്ണൽ പ്രവർത്തനങ്ങളുടെ സുഗമമായ നടത്തിപ്പ് ഉറപ്പു വരുത്തുന്നതിനായി വോട്ടെണ്ണൽ ദിനമായ മേയ് നാലിന് ജില്ലയിൽ ഡ്രൈ ഡേ പ്രഖ്യാപിച്ച് ജില്ലാ കളക്ടർ ഉത്തരവായി.
കോട്ടയം ജില്ലയിൽ നിയമസഭാ തെരഞ്ഞെടുപ്പിന്റെ വോട്ടെണ്ണൽ കേന്ദ്രങ്ങളായി പ്രവർത്തിക്കുന്ന എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും നാളെ അവധി പ്രഖ്യാപിച്ച് ജില്ലാ കളക്ടർ ഉത്തരവായി.
രാവിലെ 8ന് വോട്ടെണ്ണൽ ആരംഭിച്ചാൽ പൂർത്തിയാകുന്നതു വരെ ഇടവേളയുണ്ടാകില്ല.
അതതു മണ്ഡലങ്ങളിലെ വരണാധികാരിയുടെ ചുമതലയിലാണ് ഓരോ കേന്ദ്രത്തിലെയും വോട്ടെണ്ണൽ.
വോട്ടെണ്ണലുമായി ബന്ധപ്പെട്ട് എല്ലാ റിട്ടേണിങ് ഓഫീസർമാർക്കും കൃത്യമായ നിർദേശം നൽകിയിട്ടുണ്ടെന്നും വീഴ്ചയുണ്ടായാൽ നടപടി ഉണ്ടാകുമെന്നും സംസ്ഥാന മുഖ്യതെരഞ്ഞെടുപ്പ് ഓഫീസർ യു രത്തൻ ഖേൽക്കർ പറഞ്ഞു.
