ഭർത്താവിനൊപ്പം സഞ്ചരിക്കവെ സ്കൂട്ടർ താഴ്ചയിലേക്ക് മറിഞ്ഞ് യുവതിക്ക് ദാരുണാന്ത്യം; അപകടം കോഴിക്കോട്

കോഴിക്കോട് സ്കൂട്ടറിൽ സഞ്ചരിക്കുന്നതിനിടയിൽ നിയന്ത്രണം വിട്ട് സ്കൂട്ടർ താഴ്ചയിലേക്ക് മറിഞ്ഞ് യുവതി മരിച്ചു. കുന്ദമംഗലം മണ്ഡലം യൂത്ത് ലീഗ് പ്രസിഡന്റ് കുഞ്ഞിമരക്കാരുടെ ഭാര്യ സൗദ ആണ് മരിച്ചത്. ഇന്ന് രാവിലെ എട്ടരയോടെയാണ് അപകടം നടന്നത്. അമ്പലക്കണ്ടി ഇരട്ടക്കുളങ്ങര റോഡിലൂടെ പോകുമ്പോൾ നിയന്ത്രണം വിട്ട് റോഡരികിലെ താഴ്ചയിലേക്ക് സ്കൂട്ടർ മറിയുകയായിരുന്നു. അപകടത്തിൽ തലക്കും കഴുത്തിനും ഗുരുതരമായി പരിക്കേറ്റ സൗദയെ ഉടൻ തന്നെ ഓമശ്ശേരിയിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സംഭവിച്ചു. ഇവർക്കൊപ്പം സഞ്ചരിച്ചിരുന്ന ഭർത്താവ് കുഞ്ഞിമരക്കാരിനും പരിക്കേറ്റു. ഇദ്ദേഹത്തെയും ശാന്തി ആശുപത്രിയിൽ പ്രവേശിപ്പിച്ചു.