തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് 8 ജില്ലകളില്‍ യെല്ലോ അലർട്ട്.
ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, തൃശ്ശൂർ, കോഴിക്കോട്, വയനാട്, കണ്ണൂർ ജില്ലകളിലാണ് യെല്ലോ അലർട്ട് പ്രഖ്യാപിച്ചത്.
നാളെ കൊല്ലം, പത്തനംതിട്ട, ആലപ്പുഴ ജില്ലകളിലും യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.
ഈ ജില്ലകളില്‍ ഒറ്റപ്പെട്ട ശക്തമായ മഴക്കാണ് സാധ്യത. 24 മണിക്കൂറില്‍ 64.5 മില്ലിമീറ്റർ മുതല്‍ 115.5 മില്ലിമീറ്റർ വരെ മഴ ലഭിക്കുന്ന സാഹചര്യത്തെയാണ് ശക്തമായ മഴ എന്നത് കൊണ്ട് അർത്ഥമാക്കുന്നത്.
ശക്തമായ കാറ്റിനും ഇടിമിന്നലിനും സാധ്യതയുള്ളതിനാല്‍ കേന്ദ്ര കാലാവസ്ഥ വകുപ്പ് ജാഗ്രത നിർദ്ദേശവും പുറപ്പെടുവിച്ചിട്ടുണ്ട്.
അതേസമയം ഉത്തരേന്ത്യൻ സംസ്ഥാനങ്ങളില്‍ കനത്ത ചൂട് തുടരുകയാണ്. ഒരാഴ്ചയ്ക്കകം താപനില 46 ഡിഗ്രി സെല്‍ഷ്യസ് കടക്കുമെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിച്ചു.
രാജസ്ഥാൻ, ഹരിയാന, പഞ്ചാബ് എന്നിവിടങ്ങളില്‍ ഉഷ്ണ തരംഗ മുന്നറിയിപ്പ് നിലനില്‍ക്കുകയാണ്. ഉഷ്ണ തരംഗത്തിന്റെ സാഹചര്യത്തില്‍ പുറപ്പെടുവിച്ച നിർദ്ദേശങ്ങള്‍ പാലിക്കണമെന്ന് വിവിധ സംസ്ഥാനങ്ങളിലെ ആരോഗ്യവകുപ്പ് അറിയിച്ചു.
