ആറാം തവണയും പാമ്പുകടി; ഇടുക്കിയില്‍ തൊഴിലാളി മെഡിക്കല്‍ കോളേജ് ഐസിയുവില്‍

തൊടുപുഴ: ഇടുക്കിയില്‍ തൊഴിലാളിക്ക് മൂർഖൻ പാമ്പിൻറെ കടിയേറ്റു. മണിയാറൻകുടി പെരിങ്കാലാ സ്വദേശി മോൻസി (48) ക്കാണ് പാമ്പുകടിയേറ്റത്.

പാണ്ടിപ്പാറയില്‍ വീട്ടുമുറ്റം കെട്ടുന്നതിനിടയിലാണ് മൂർഖൻ പാമ്പിന്റെ കടിയേറ്റത്. മോൻസിയെ ഉടൻ തന്നെ ഇടുക്കി മെഡിക്കല്‍ കോളേജ് ഐസിയുവില്‍ പ്രവേശിപ്പിച്ചു. തുടർച്ചയായ ആറാം തവണയാണ് മോൻസിക്ക് പാമ്പിന്റെ കടിയേല്‍ക്കുന്നത്.

 

അതേ സമയം കിടപ്പുമുറിയില്‍ മൂർഖനെത്തിയ സംഭവം ഇന്ന് റിപ്പോര്‍ട്ട് ചെയ്യപ്പെട്ടു. നന്മണ്ടയില്‍ പന്ത്രണ്ടുകാരൻ രക്ഷപ്പെട്ടത് അത്ഭുതകരമായാണ്. നന്മണ്ട പനോളുകണ്ടി റഫീഖിന്റെ മകൻ അല്‍ഷിദാണ് തലനാരിഴയ്ക്ക് രക്ഷപ്പെട്ടത്. തിങ്കളാഴ്ച്ച പുലർച്ചെയാണ് സംഭവം.

 

പുലർച്ചെ മൂത്രമൊഴിക്കാൻ എഴുന്നേറ്റ അല്‍ഷിദ് കട്ടിലിനടിയില്‍ പാമ്പിന്റെ വാല്‍ കാണുകയായിരുന്നു. വീട്ടുകാർ എത്തിയപ്പോഴേക്കും പാമ്പ് ഫണമുയർത്തി നില്‍ക്കുകയായിരുന്നു.