തിരുവനന്തപുരം: സംസ്ഥാനത്തെ 2025-26 അധ്യയന വർഷത്തിലെ എസ്എസ്എല്‍സി പരീക്ഷാഫലം മെയ് 15ന് പ്രഖ്യാപിക്കും. ഹയർ സെക്കൻഡറി (എച്ച്എസ്എസ്, വിഎച്ച്എസ്എസ്) പ്ലസ് ടു പരീക്ഷാഫലം മെയ് 22നും പ്രഖ്യാപിക്കുമെന്ന് അധികൃതർ അറിയിച്ചു.
thirdeye newslive
സംസ്ഥാനത്ത് പരീക്ഷാഫല തീയതികൾ പ്രഖ്യാപിച്ചു: എസ്എസ്എല്‍സി ഫലപ്രഖ്യാപനം മെയ് 15 ന്; പ്ലസ് ടു ഫലപ്രഖ്യാപനം മെയ് 22നും നടക്കും
April 28, 2026
WhatsAppFacebook
Spread the love
തിരുവനന്തപുരം: സംസ്ഥാനത്തെ 2025-26 അധ്യയന വർഷത്തിലെ എസ്എസ്എല്‍സി പരീക്ഷാഫലം മെയ് 15ന് പ്രഖ്യാപിക്കും. ഹയർ സെക്കൻഡറി (എച്ച്എസ്എസ്, വിഎച്ച്എസ്എസ്) പ്ലസ് ടു പരീക്ഷാഫലം മെയ് 22നും പ്രഖ്യാപിക്കുമെന്ന് അധികൃതർ അറിയിച്ചു.
പ്ലസ് വണ്‍ പരീക്ഷാഫലം ജൂണ്‍ 10ന് പ്രഖ്യാപിക്കും. ഫലപ്രഖ്യാപനവുമായി ബന്ധപ്പെട്ട അന്തിമ ഒരുക്കങ്ങൾ പുരോഗമിക്കുന്നതായി വിദ്യാഭ്യാസ വകുപ്പ് വ്യക്തമാക്കി.
അതേസമയം, മെയ് 4ന് നടക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പ് ഫലപ്രഖ്യാപനത്തെ തുടർന്ന് രൂപം കൊള്ളുന്ന പുതിയ സർക്കാരിലെ പൊതുവിദ്യാഭ്യാസ വകുപ്പ് മന്ത്രിയാകും ഇത്തവണ പരീക്ഷാഫലങ്ങൾ ഔദ്യോഗികമായി പ്രഖ്യാപിക്കുകയെന്നാണു സൂചന.