തൃശ്ശൂർ: മുണ്ടത്തിക്കോട് വെടിക്കെട്ട് ദുരന്തത്തില്‍ മരിച്ചവർക്ക് ധനസഹായവുമായി കേന്ദ്രമന്ത്രി സുരേഷ് ഗോപി. സുരേഷ് ഗോപിയുടെ കുടുംബ ട്രസ്റ്റ് മരിച്ചവരുടെ കുടുംബത്തിന് ഒരു ലക്ഷം രൂപ വീതം നല്‍കും.
മകള്‍ ലക്ഷ്മിയുടെ ഓർമ്മയ്ക്കായി സ്ഥാപിതമായതാണ് ട്രസ്റ്റ്. നഷ്ടപ്പെട്ട പ്രിയപ്പെട്ടവർക്ക് പകരമാവില്ല ഈ സഹായമെങ്കിലും, തകർന്നുപോയ ആ ജീവിതങ്ങള്‍ക്ക് ചെറിയൊരു ആശ്വാസമേകാൻ ആ കുടുംബങ്ങള്‍ക്കായുള്ള ഈ എളിയ കരുതല്‍ ഉപകരിക്കട്ടെ എന്ന് പ്രാർത്ഥിക്കുന്നു എന്ന് സുരേഷ് ഗോപി ഫേസ്ബുക്കില്‍ കുറിച്ചു.
