കൊച്ചി: എറണാകുളത്ത് സ്കൂളില്‍ നിന്നും വിനോദയാത്രയ്ക്ക് പോയ സംഘത്തില്‍ കുട്ടി മുങ്ങിമരിച്ചു.
അഞ്ചുവയസുകാരനായ മുഹമ്മദ് ആദമാണ് മരിച്ചത്. തമ്മനത്തെ പ്രീസ്കൂളില്‍ നിന്നും വിനോദയാത്രയ്ക്ക് പോയ സംഘത്തില്‍ കുട്ടിയും ഉണ്ടായിരുന്നു.
കിഴക്കമ്പലം പഴങ്ങനാട്ടെ ജംഗിള്‍ പാർക്കിലാണ് സംഘം എത്തിയത്. ഈ പാർക്കിന് പുറത്തെ കനലിലാണ് കുട്ടി വീണത്.
