വിഷുവിന് പടക്കം പൊട്ടിക്കുന്നതിനിടയിൽ ഗുണ്ട് കയ്യിലിരുന്ന് പൊട്ടി യുവാവിന് ദാരുണാന്ത്യം. പാലക്കാട് ശ്രീകൃഷ്ണപുരത്താണ് സംഭവം നടന്നത്. ശ്രീകൃഷ്ണപുരം രാഗം കോർണറിലെ വെള്ളപ്പാംതൊടി ദിലീപ് (34) ആണ് മരിച്ചത്. പൊള്ളലേറ്റ ഉടൻതന്നെ യുവാവിനെ മാങ്ങോടുള്ള സ്വകാര്യ ആശുപത്രിയിലേക്ക് എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. കഴിഞ്ഞ ദിവസം കോഴിക്കോട് കൊയിലാണ്ടിയിൽ ഗുണ്ട് കയ്യിൽനിന്ന് പൊട്ടി വിദ്യാര്‍ത്ഥിക്ക് ജീവൻ നഷ്ടമായിരുന്നു. കൊയിലാണ്ടി കൊരയങ്ങാട് തെരുവില്‍ എടക്കോടന്‍ വീട്ടില്‍ അദ്വൈത് (16) ആണ് മരിച്ചത്. വീടിന് സമീപത്തുള്ള ഗ്രൗണ്ടില്‍ സുഹൃത്തുക്കള്‍ക്കൊപ്പം ചേര്‍ന്ന് പടക്കം പൊട്ടിക്കുന്നതിനിടയില്‍ ഗുണ്ട് കൈയില്‍നിന്ന് പൊട്ടിത്തെറിക്കുകയായിരുന്നു. ഉടന്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാന്‍ ആയില്ല.
വിഷു ആഘോഷത്തിനിടെ ഗുണ്ട് കയ്യിലിരുന്ന് പൊട്ടി യുവാവിന് ദാരുണാന്ത്യം; സംഭവം പാലക്കാട്
