ടിപ്പർ ലോറി ബൈക്കിലിടിച്ച് രണ്ട് വിദ്യാർത്ഥികൾക്ക് ദാരുണാന്ത്യം; അപകടം ഫുട്ബോൾ കളിച്ച്‌ വീട്ടിലേക്ക് മടങ്ങുന്നതിനിടെ

ടിപ്പർ ലോറി ബൈക്കിലി‌ടിച്ച് രണ്ട് വിദ്യാർത്ഥികൾക്ക് ദാരുണാന്ത്യം. മാവേലിക്കരയിൽ വച്ചാണ് അപകടം ഉണ്ടായത്. പെരിങ്ങിലിപ്പുറം സ്വദേശികളായ മാനവ് (18), ആദിത്യൻ (16) എന്നിവരാണ് മരിച്ചത്. മാവേലിക്കര മിച്ചൽ ജംങ്ഷനിൽ പുലർച്ചെ രണ്ടിനായിരുന്നു അപകടം ഉണ്ടായത്. ടർഫിൽ ഫുട്ബോൾ കളിച്ച്‌ വീട്ടിലേക്ക് മടങ്ങുമ്പോൾ ആയിരുന്നു അപകടം. മാനവ് അപകടസ്ഥലത്തും ആദിത്യൻ പരുമലയിലെ സ്വകാര്യ ആശുപത്രിയിലുമാണ് മരിച്ചത്.