കൊച്ചി: ലൈംഗികാതിക്രമ കേസില്‍ ഉപാധികളോടെ ജാമ്യം ലഭിച്ചതോടെ സംവിധായകന് രഞ്ജിത്ത് ജയില്‍ മോചിതനായി.
10 ദിവസത്തെ ജയില്‍വാസത്തിന് ശേഷമാണ് എറണാകുളം ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതി ഉപാധികളോടെ ജാമ്യം അനുവദിച്ചത്.
രഞ്ജിത്തിന്റെ ആരോഗ്യ നില പരിഗണിച്ച ശേഷമാണ് ജാമ്യം അനുവദിച്ചത്.
ഏത് അന്വേഷണത്തോടും സഹകരിക്കുമെന്നും അന്വേഷണ ഉദ്യോഗസ്ഥന് മുന്നില്‍ എപ്പോള്‍ വേണമെങ്കിലും ഹാജരാകാമെന്നും രഞ്ജിത്ത് കോടതിയെ ബോധിപ്പിച്ചു. നേരത്തെ തിരഞ്ഞെടുപ്പില്‍ വോട്ട് ചെയ്യുന്നതിനായി ഇടക്കാല ജാമ്യം വേണമെന്ന രഞ്ജിത്തിന്റെ ആവശ്യം കോടതി തള്ളിയിരുന്നു.
ജയിലില്‍ കഴിയുന്ന പ്രതിക്ക് തിരഞ്ഞെടുപ്പില്‍ വോട്ട് ചെയ്യാന്‍ അവകാശമില്ലെന്ന പ്രോസിക്യൂഷന് വാദം അംഗീകരിച്ചായിരുന്നു നടപടി. അറസ്റ്റിലായി 10 ദിവസത്തിന് ശേഷമാണ് രഞ്ജിത്ത് പുറത്തിറങ്ങിയത്. സബ് ജയിലിന് പുറത്തേക്കിറങ്ങിയ രഞ്ജിത്ത് മാധ്യമങ്ങളോട് പ്രതികരിക്കാതെ കാറില്‍ കയറി.
