കൊല്ലം: ദൂരപരിധി നിയന്ത്രണങ്ങള്‍ ഒഴിവാക്കി സ്വകാര്യബസുകളുടെ പെർമിറ്റുകള്‍ പുതുക്കിനല്‍കി.
കൊല്ലം-കുമളി, എറണാകുളം-കുമളി, കോട്ടയം- കുമളി, കോഴിക്കോട്- എറണാകുളം തുടങ്ങിയ റൂട്ടുകളിലാണ് പെർമിറ്റുകള്‍ പുതുക്കി നല്‍കിയത്.
ദീർഘദൂര റൂട്ടുകളില്‍ സർവീസ് നടത്തിയിരുന്ന ഏകദേശം 241 സ്വകാര്യബസുകളുടെ പെർമിറ്റുകള്‍ വൈകാതെ പുതുക്കി നല്‍കുമെന്നാണ് സൂചന.
നേരത്തെ, സ്വകാര്യബസുകള്‍ക്ക് 140 കിലോമീറ്ററിനപ്പുറത്തേക്ക് സർവീസ് നടത്തുവാൻ അനുവാദം ഉണ്ടായിരുന്നില്ല. ഈ നിയന്ത്രണം ഹൈക്കോടതി റദ്ദാക്കിയിരുന്നു. വിധി വന്ന് മാസങ്ങള്‍ക്ക് ശേഷമാണ് ദീർഘദൂര റൂട്ടുകളില്‍ നിലവിലുള്ള പെർമിറ്റുകള്‍ പുതുക്കിനല്‍കാനും പുതിയ പെർമിറ്റുകള്‍ അനുവദിക്കാനും മോട്ടോർവാഹനവകുപ്പ് തീരുമാനിച്ചത്.
140 കാലോമീറ്ററിലധികം ദൂരത്തില്‍ സർവീസ് നടത്തുന്ന സ്വകാര്യബസുകളുടെ പെർമിറ്റുകള്‍ റദ്ദാക്കാനുള്ള സർക്കാരിന്റെ ‘മോട്ടോർ വെഹിക്കിള്‍ സ്കീം’ നിയമവിരുദ്ധമാണെന്ന് ഹൈക്കോടതിയുടെ സിംഗിള്‍ ബെഞ്ചും പിന്നീട് ഡിവിഷൻ ബെഞ്ചും ഉത്തരവിട്ടിരുന്നു.
ഹൈക്കോടതി സിംഗിള്‍ ബെഞ്ച് വിധിക്കെതിരെ ഡിവിഷൻ ബെഞ്ചിലും തുടർന്ന് സുപ്രീംകോടതിയിലും സർക്കാർ അപ്പീല്‍ നല്‍കിയിരുന്നു. വിധി നടപ്പാക്കാത്തതിനെ തുടർന്ന് മലപ്പുറം, ഇടുക്കി തുടങ്ങിയ ജില്ലകളിലെ ആർടിഒമാർക്കെതിരെ ഹൈക്കോടതി കോടതിയലക്ഷ്യ നടപടികള്‍ സ്വീകരിച്ചിരുന്നു.
