വയോധികയെ കസേരയില്‍ നിന്ന് തള്ളിയിട്ടു മര്‍ദിച്ചു; വീഡിയോ വൈറലായതോടെ മരുമകളെ കസ്റ്റഡിയിലെടുത്ത് പൊലീസ്

കൊല്ലം: വയോധികയെ കസേരയില്‍ നിന്ന് തള്ളിയിട്ട് മര്‍ദിച്ച സംഭവത്തില്‍ മരുമകളെ പൊലീസ് കസ്റ്റഡിയിലെടുത്തു.

കൊല്ലം തേവലക്കര നടുവിലക്കരയില്‍ ഒരു വര്‍ഷം മുമ്ബായിരുന്നു സംഭവം നടന്നത്. ഇതിന്റെ ദൃശ്യങ്ങള്‍ അടുത്തിടെ സോഷ്യല്‍ മീഡിയയില്‍ പ്രചരിച്ചിരുന്നു.

എണ്‍പതുവയസുകാരിക്കാണ് മര്‍ദനമേറ്റത്. വയോധികയെ മരുമകള്‍ മര്‍ദിക്കുന്നതിനൊപ്പം തന്നെ വഴക്കുപറയുന്നതും ദൃശ്യങ്ങളിലുണ്ടായിരുന്നു. ഒരു പുരുഷനാണ് വീഡിയോ പകര്‍ത്തിയത്.

കസേരയിലിരിക്കുന്ന വയോധികയോട് എഴുന്നേറ്റുപോകാൻ യുവതി ആവശ്യപ്പെടുന്നതാണ് വീഡിയോയുടെ തുടക്കത്തിലുള്ളത്.
തുടര്‍ന്ന് വയോധികയെ കസേരയില്‍ നിന്ന് തള്ളിയിടുന്നു. കുറച്ചുമിനിട്ടുകള്‍ക്ക് ശേഷം വൃദ്ധ എഴുന്നേറ്റിരിക്കുന്നു.

എഴുന്നേറ്റ് നില്‍ക്കാൻ തന്നെയൊന്ന് സഹായിക്കണമെന്ന് വയോധിക വീഡിയോയെടുക്കുന്നയാളോട് പറയുന്നു. നിങ്ങളുടെ വീടല്ലേ, പിന്നെന്തിന് എഴുന്നേറ്റ് പോകന്ന് ഈ വ്യക്തി ചോദിക്കുന്നു. വഴക്ക് ഒഴിവാക്കാനെന്നായിരുന്നു വയോധികയുടെ മറുപടി.