ന്യൂഡൽഹി: വീട്ടുജോലികള്‍ ഭാര്യയുടെ മാത്രം കടമയല്ലെന്ന് സുപ്രീംകോടതി. വിവാഹമോചനക്കേസിലാണ് സുപ്രീം കോടതിയുടെ സുപ്രധാന നിരീക്ഷണം.
ഭാര്യ വീട്ടുജോലി ചെയ്യുന്നില്ല എന്നത് ക്രൂരതയായി കണക്കാനാകില്ല, കാലം മാറുകയാണെന്നും ഭർത്താവും വീട്ടുജോലികളില്‍ സഹായിക്കണം.
പാചകം, പാത്രം കഴുകല്‍, ശൂചീകരണം എന്നിവയില്‍ സഹായിക്കണം. വേലക്കാരിയെ അല്ല ജീവിതപങ്കാളിയെയാണ് വിവാഹം കഴിക്കുന്നതെന്നും കോടതി പറഞ്ഞു. വിവാഹമോചനക്കേസിലാണ് കോടതിയുടെ പരാമർശം.
